തൂലിക


എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍  
വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ?
നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍
ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു???

മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ-
രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ?
സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ
കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു?

മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ-
ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു
വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു
വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ!

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

Comments

പ്രണയം നിറച്ചു വെക്കുക ഹൃദയത്തില്‍ സോദരീ
അതില്‍ ചാലിച്ചെഴുതുക നിന്‍ വരികള്‍
വിരിയും അക്ഷരപ്പൂമൊട്ടുകള്‍
അണിയില്ല കാട്ടാളവേഷമിനിയാ തൂലിക..


ഇഷ്ട്ടായി ട്ടോ..
ajith said…
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍
വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ?

---മഷി വേണം കുഞ്ഞേ മഷി
ഹഹഹ
തൂലികക്ക് മഷി കൂടിയോ നിഷ ,,,കൊള്ളാം ആശംസകള്‍
ലംബൻ said…
അല്ല നിഷ, ഈ തൂളികയോക്കെ ഉപേഷിച്ച് വല്ല മഷി പേനയോ ബോള്‍ പേനയോ വല്ലതും ട്രൈ ചെയ്തുകൂടെ.
തൂലികയില്‍ ഇത്തിരി ഭാവനാ മഷി പടര്‍ത്തു.. ഒഴുകട്ടെ സ്നേഹം അക്ഷര പൂക്കളായ്...
© Mubi said…
മഷി നിറയട്ടെ നിഷ...
Nisha said…
നന്ദി സോദരാ! ഇമ്പമേറിയ വരികള്‍ക്കും, മാര്‍ഗ്ഗദര്‍ശനത്തിനും...
Nisha said…
അത് കലക്കി,മഷിയുടെ കാര്യം മറന്നേ പോയി!!! :-)
Nisha said…
നന്ദി നാച്ചി! അറിയില്ല,മഷി കൂടിയോ അതോ കുറഞ്ഞോ???
Nisha said…
ശ്രീജിത്ത്, നന്ദി!

ഇനിയിപ്പോ മഷി പേനയും ബോള്‍ പേനയുമൊന്നും അന്വേഷിയ്ക്കുന്നില്ല... കീ ബോര്‍ഡ്‌ തന്നെ ശരണം!!!
Nisha said…
നന്ദി, നിസാരമല്ലാത്ത ഈ വാക്കുകള്‍ക്ക്! സ്നേഹാക്ഷരങ്ങള്‍ ഭാവുകമായി തെളിയുമെന്ന് പ്രത്യാശിയ്ക്കുന്നു...
Nisha said…
നന്ദി മുബി! 'സ്നേഹമാം മഷിയെന്‍ തൂലികത്തുമ്പില്‍ നിറയ്ക്കട്ടെ അക്ഷരനക്ഷത്രങ്ങളിനിയും' എന്നാശിയ്ക്കുന്നു...
കവിത ഇഷ്ടായി .. പ്രത്യേകിച്ച് അവസാന നാല് വരികള്‍ !!

ആശംസകള്‍
Nisha said…
വേണുഗോപാല്‍ , നന്ദി! കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞത്തില്‍ സന്തോഷമുണ്ട്! ഈ നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും വളരെ നന്ദി!
Anonymous said…
അക്ഷരപൂക്കള്‍ എന്നും വിരിഞ്ഞുകൊണ്ടിരിക്കട്ടെ....
Shaleer Ali said…
തൂലിക പടവാളാക്കുമ്പോള്‍
ഹൃദയത്തില്‍ പോറാതെ നോക്കണം
മഷിയില്‍ ചെന്നിണം കലരാതെ നോക്കണം :))
വാക്കുകൾ സാന്ത്വനമായി പെയ്തിറങ്ങട്ടെ.
ആശംസകൾ.
Aneesh chandran said…
തൂലികതുമ്പില്‍ നിന്നും ഊര്‍ന്നു വീഴട്ടെ ഇതുപോല്‍ മനോഹരമാം വരികള്‍ ...ആശംസകൾ.
മനസ്സാണ് വരികളായി രൂപാന്തരപെടുക ..
ഉള്ളം നോവുമ്പൊള്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടാം ..
ജിവനുള്ള ചിലതിനേ വരികളിലേക്ക് കൂട്ടാം ..
ചിലപ്പൊള്‍ ശൂന്യതയുടെ തലത്തിലേക്ക് പൊയ്പൊകും ..
അതില്‍ നിന്നിറ്റ് വീഴുന്നത് ചുവപ്പിന്റെ വേവാകാം ,
വാക്കുകളുടെ മൂര്‍ച്ച മറ്റൊന്നിനും ചിലപ്പൊള്‍ നല്‍കാന്‍ കഴിയില്ലല്ലേ ?
ഹൃദയം നേരിട്ട് വെട്ടി മുറിക്കുവാന്‍ വാക്കുകള്‍ക്ക് കഴിയും ..
തൂലിക തുമ്പില്‍ , ഇനിയും നിറയട്ടെ വര്‍ണ്ണങ്ങളുടെ ലോകം ..
മനസ്സിന്റെ കുളിര്‍മയുള്ള സഞ്ചാരങ്ങള്‍ ..
" എന്തായാലും റൈറ്റേര്‍സ് ബ്ലൊക്കല്ല " ആണെകില്‍ ഈ വരികള്‍ പിറക്കില്ല "
" ഹൃദ്യമായൊരു ഓണക്കാലം നേരുന്നു "
Mohiyudheen MP said…
നിഷയുടെ ബ്ളോഗിലൂടെ ഞാന്‍ വെറുതെ സഞ്ചരിച്ച്‌ ഓരോന്ന് വായിച്ച്‌ കൊണ്‌ടിരിക്കുന്നു, തൂതപ്പുഴയെ കുറിച്ച്‌ എഴുതിയത്‌ കൊണ്‌ട്‌ മാത്രം... :
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍
വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍
ഇക്കാരണം കൊണ്‌ടാണ്‌ ഞാന്‍ മൂന്ന് മാസമായി ഒന്നും എഴുതാത്തത്‌

Unknown said…
തൂലികയില്‍ എണ്ണമറ്റ അക്ഷരമോട്ടുകള്‍ വിരിയട്ടെ ആശംസകള്‍. കവിത ഇഷ്ട്ടമായി. ഒരു താളത്തില്‍ എഴുതിയാല്‍ കൂടുതല്‍ മനോഹരമാകും ഇല്ലേ?
Unknown said…
ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു
കൊള്ളാം ...നല്ല വരികള്‍..
വരുംന്നെ..സ്നേഹജലം വരും ..വരാതെവിടെ പോവാനാ???
Nisha said…
നന്ദി! ആ പ്രത്യാശയില്‍ ജീവിതം മുന്നേറുന്നു...
Nisha said…
നന്ദി ഷലീര്‍ ! നോക്കാം..
Nisha said…
നന്ദി വിജയകുമാര്‍ , സാന്ത്വനമഴ തന്നെ ഈയുള്ളവളും ആശിയ്ക്കുന്നു...
Nisha said…
നന്ദി കാത്തി, ഈ വരികള്‍ക്കും ആശംസക്കള്‍ക്കും!
Nisha said…
നന്ദി റിനി, ഇവിടെ വന്ന്, ഈ വാക്കുകള്‍ പകര്‍ന്നു തന്നതിനും, ആശംസകള്‍ക്കും!
Nisha said…
മോഹിയുദീന്‍, നന്ദി ! ഇവിടെ വന്നതിനും, ഈ വാക്കുകള്‍ക്കും... താങ്കളുടെ തൂലികത്തുമ്പില്‍ നിന്നും ഇനിയുമിനിയും അക്ഷരപ്പൂവുകള്‍ വിരിയട്ടെ, അവ സഹൃദ ഹൃദയങ്ങളില്‍ വിടര്‍ന്നു നില്‍ക്കട്ടെ എന്നും ആശംസിയ്ക്കുന്നു!
Nisha said…
ഗിരീഷ്‌ , നന്ദി! ആശംസകള്‍ക്കും, നല്ല വാക്കുകള്‍ക്കും!

കവിത താളാത്മകമാണല്ലോ! താളം അതിന്റെ മാറ്റ് കൂട്ടുമെന്നതില്‍ ഒരു സംശയവും ഇല്ല!
Nisha said…
ഗിരീഷ്‌, തീര്‍ച്ചയായും ഞാന്‍ വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാം...
Nisha said…
നന്ദി അനശ്വര! ആ പ്രതീക്ഷയാണ് മുന്നോട്ടു നയിക്കുന്നത് ...
Manu said…
നല്ല എഴുത്ത്........അഭിനന്ദനങ്ങള്‍ ..
ആദ്യായിട്ടാണ്‌ തോന്നുന്നു ഈ വഴി..ഇഷ്ടായീ..ഇനിയും വരാം..

സ്നേഹത്തോടെ മനു..
Nisha said…
നന്ദി മനു... വീണ്ടും കാണാം!
നമസ്തേ,
കവിതകളെ പറ്റി ഞാനങ്ങനെ അഭിപ്രായം പറയാറില്ല... അതിനുമാത്രം വിവരമില്ല അത്രന്നെ....

ഈ വരികള്‍ അങ്ങട് നന്നേ പിടിച്ചിരിക്കണ്‌ു
" മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ-
രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ"

Nisha said…
മഹേഷ്‌, നന്ദി! വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!
Unknown said…
മനോഹരമായ വരികൾ ചേച്ചി ഒരുപാട് സ്നേഹം

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം