Posts

Showing posts from April, 2013

നന്മകള്‍ നഷ്ടമാകാതിരിക്കട്ടെ...

Image
ഒഴിവുവേളകള്‍ ആനന്ദകരമാക്കുക എന്ന ഉദ്ദേശത്തോടെയാവും പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും വിവരങ്ങള്‍ പങ്ക് വെക്കുന്നതും ഒക്കെ. ഈയുള്ളവളും അതെ. എന്നാല്‍ ഈയിടെയായി ചിലപ്പോഴെങ്കിലും ഫേസ്ബുക്ക്, ചില ബ്ലോഗിങ്ങ് സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ മടി തോന്നാറുണ്ട്. എല്ലായിടത്തും പ്രകടമായി കാണുന്നത് ഒരു തരം അസഹിഷ്ണുതയുടെ വേലിയേറ്റമാണ്. തിരക്കേറിയ ജീവിതത്തില്‍ ഒരല്പം ആശ്വാസത്തിനായി ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിലപ്പോഴെങ്കിലും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമാണ് വഴി തെളിക്കുന്നത്. ഇത് പലരുടെയും അനുഭവമാണ്‌.; ഒരാളുടെ ഒറ്റപ്പെട്ട അനുഭവമല്ല എന്നാണ് മനസ്സിലാകുന്നത്. ബ്ലോഗ്‌ എഴുതിത്തുടങ്ങിയ കാലത്ത് അത് വെറുമൊരു നേരമ്പോക്കായിരുന്നു - എഴുതിയാല്‍ എഴുതി, ഇല്ലെങ്കിലും കുഴപ്പമില്ല - വായനക്കാരും കുറവ്; ഇനിയിപ്പോള്‍ ആരെങ്കിലും വായിച്ചാല്‍ തന്നെ അഭിപ്രായം പറയാന്‍ പലരും മെനക്കെടാറില്ല. അങ്ങനെ തട്ടിയും മുട്ടിയും പോയിരുന്ന വേളയിലാണ് ഫേസ് ബുക്കിലും അതിലെ ചില കൂട്ടായ്മകളിലും സജീവമാകുന്നത് (ജോലി എന്ന പ്രാരബ്ധം ഇല്ലാതിരുന്നതിനാല്‍ അക്കാലത്ത് ഒഴിവു വേളകളായിരുന്ന

നല്ല മലയാളം 3 - വര്‍ണ വിഭാഗം

Image
ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ മൂന്നാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക . രണ്ടാമത്തെ ഭാഗം, ദാ, ഇവിടെയുണ്ട് . ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.. കഴിഞ്ഞ ലക്കങ്ങളില്‍ നാം മലയാളഭാഷ ഉരുത്തിരിഞ്ഞുവന്ന വഴികളെക്കുറിച്ചും വാക്കുകള്‍ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ! ഇനി വര്‍ണവിഭാഗങ്ങളെ കുറിച്ച് പറയാം. വര്‍ണം , അക്ഷരം , പദം , വാക്യം എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് ഭാഷ. ഇവയില്ലാതെ ഭാഷയില്ലെന്ന് പറയാം. വര്‍ണ്ണം : പിരിക്കാന്‍ പറ്റാത്ത ( പാടില്ലാത്ത), ഒറ്റയായി നില്‍ക്കുന്ന ശബ്ദമാണ് വര്‍ണ്ണം