നല്ല മലയാളം 3 - വര്‍ണ വിഭാഗം

ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ മൂന്നാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ടാമത്തെ ഭാഗം, ദാ, ഇവിടെയുണ്ട്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു..


കഴിഞ്ഞ ലക്കങ്ങളില്‍ നാം മലയാളഭാഷ ഉരുത്തിരിഞ്ഞുവന്ന വഴികളെക്കുറിച്ചും വാക്കുകള്‍ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ! ഇനി വര്‍ണവിഭാഗങ്ങളെ കുറിച്ച് പറയാം.



വര്‍ണം, അക്ഷരം, പദം, വാക്യം എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് ഭാഷ. ഇവയില്ലാതെ ഭാഷയില്ലെന്ന് പറയാം.

വര്‍ണ്ണം: പിരിക്കാന്‍ പറ്റാത്ത (പാടില്ലാത്ത), ഒറ്റയായി നില്‍ക്കുന്ന ശബ്ദമാണ് വര്‍ണ്ണം. അ, , , എ എന്നിവയൊക്കെ വര്‍ണ്ണങ്ങളാണ്.

സ്വരം: സ്വയമായി (വേറൊന്നിനോടും ചേര്‍ത്തല്ലാതെ) ഉച്ചരിക്കാന്‍ കഴിയുന്ന വര്‍ണ്ണങ്ങളാണ് സ്വരങ്ങള്‍; ഉദാ: അ, , , ഋ.

വ്യഞ്ജനം: സ്വര സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ കഴിയുന്ന വര്‍ണ്ണങ്ങളെ വ്യഞ്ജനങ്ങള്‍ എന്ന് പറയും.   ഉദാ: ക, , , , പ (ക് +അ), (ച് + അ), (ട് +അ), (പ് + അ)

സ്വരസ്പര്‍ശമില്ലാതെ വ്യഞ്ജനങ്ങള്‍ ഉച്ചരിക്കുവാന്‍ കഴിയില്ല. വ്യഞ്ജനങ്ങളോടൊപ്പം '' കൂട്ടിച്ചേര്‍ത്താണ് അവയെ സാധാരണ ഉച്ചരിക്കുക. ഉദാ: ക = ക്+അ. വ്യഞ്ജനങ്ങളുടെ മേല്‍ ചന്ദ്രക്കല (്) വന്നാല്‍ അവ സ്വരസ്പര്‍ശമില്ലാതെ ഉച്ചരിക്കപ്പെട്ടും. ഉദാ: യ്, വ്, ശ്, സ്. 

പൊതു നിയമം ഇങ്ങനെയാണെങ്കിലും, എല്ലാ വ്യഞ്ജനങ്ങളിലും സ്വരം ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല - രണ്ടോ മൂന്നോ വ്യഞ്ജനങ്ങള്‍ ചേരുമ്പോള്‍ അവയുടെ ഒടുവില്‍ സ്വരം ചേര്‍ത്താല്‍ മതിയാകും. ഇങ്ങനെ ഒന്നിലധികം വ്യഞ്ജനങ്ങള്‍ ചേര്‍ന്നു വരുന്നതിനെ കൂട്ടക്ഷരം എന്ന്‍ പറയുന്നു. ഉദാ: ക്ക = ക്+ക്+അ; ച്ച = ച്+ച്+അ; മ്പ = മ്+ബ്+അ.

അക്ഷരം: ഒറ്റയ്ക്കോ വ്യഞ്ജനത്തോട് കൂടിയോ നില്‍ക്കുന്ന സ്വരങ്ങളാണ് അക്ഷരങ്ങള്‍; അക്ഷരങ്ങളും വര്‍ണ്ണങ്ങളും കൂടിയവയാണ് സ്വരങ്ങള്‍. യഥാര്‍ത്ഥത്തില്‍ നാം അക്ഷരങ്ങളെയാണ്‌ ഉച്ചരിക്കുന്നത് - വര്‍ണ്ണങ്ങളെയല്ല. ഉദാ: അ, കി, ,

ലിപി: അക്ഷരങ്ങള്‍ എഴുതുവാന്‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപത്തെ ലിപി എന്ന് വിളിക്കുന്നു. ഉദാ: ,  A,

ചില്ലുകള്‍ : സ്വരയോഗം ഇല്ലാതെ നില്‍ക്കുന്ന വ്യഞ്ജനങ്ങളെ ചില്ലുകള്‍ എന്ന് പറയുന്നു. യ, , , , , , , മ എന്നീ വ്യഞ്ജനങ്ങള്‍ മാത്രമേ ചില്ലുകളായി വരൂ. ഇതില്‍ തന്നെ ''കാരം ചില്ലായി വരുന്നത് ദീര്‍ഘസ്വരങ്ങളില്‍ ആഗമമായിട്ടോ, ആയി, പോയി എന്നിങ്ങനെയുള്ള ഭൂതകാലരൂപഭേദത്തിന്റെ ''കാരം ലോപിച്ചിട്ടോ ആണ്. അതിനാല്‍ അതിനെ ചില്ലായി കണക്കാക്കാറില്ല. ണ്‍, ന്‍, ര്‍, ള്‍, ല്‍ എന്നീ ചില്ലുകളാണ് മലയാളത്തില്‍ ഉപയോഗിക്കുന്നത്. റ, ര എന്നിവ 'ര്‍' എന്ന ചില്ലിലും, , , എന്നിവ 'ള്‍' എന്ന ചില്ലിലും ചേര്‍ന്നിരിക്കുന്നു. 

മലയാളത്തില്‍ അന്‍പത്തിമൂന്ന് വര്‍ണ്ണങ്ങളും, മുപ്പത്തേഴ് വ്യഞ്ജനങ്ങളും, പതിനാറ് സ്വരങ്ങളുമാണുള്ളത്. ഇവയില്‍ ഒറ്റ മാത്രയില്‍ ഉച്ചരിക്കുന്ന അക്ഷരത്തെ 'ഹ്രസ്വം' എന്നും, രണ്ടു മാത്രയില്‍ ഉച്ചരിക്കുന്ന അക്ഷരത്തെ 'ദീര്‍ഘം' എന്നും പറയുന്നു.  

സംവൃതം, വിവൃതം: ഹ്രസ്വമായ ''കാരത്തെ രണ്ടായി തിരിക്കാം. തുറന്നുച്ചരിക്കുന്ന ''കാരം വിവൃതവും (ഉദാ: കണ്ടു, വന്നു, നിന്നു) അടച്ച്, ഉള്‍വലിവോടെ ഉച്ചരിക്കുന്ന ''കാരം സംവൃതവും (ഉദാ: കണ്ട്, വന്ന്‍, നിന്ന്‍ എന്നിവ). സംവൃതോകാരത്തെ 'അരയുകാരം' എന്നും പറയാറുണ്ട്. ചിലരാകട്ടെ, സംവൃതോകാരം അകാരത്തിന്റെ അരദ്ധോച്ചാരണമെന്നും പറയുന്നു. അങ്ങനെയുള്ളവര്‍ ഉകാരം ചേര്‍ക്കാതെ പദങ്ങള്‍ എഴുതും (ഉദാ: നാട്, കാട്)

സ്വരങ്ങള്‍
ഹ്രസ്വം – അ, ഇ, ഉ, ഋ, എ, ഒ
ദീര്‍ഘം - ആ, ഈ, ഊ, ഏ, ഐ, ഓ, ഔ

ഐ, ഔ എന്നിവയ്ക്ക് ഹ്രസ്വമില്ല.
സ്വരങ്ങളെ സമാനാക്ഷരം, സന്ധ്യക്ഷരം, താലവ്യം, ഓഷ്ഠ്യം എന്നിങ്ങനെ വിഭജിക്കാം.
സമാനാക്ഷരം
അ, ഇ, ഉ, ഋ
സന്ധ്യക്ഷരം
എ, ഏ, ഐ
താലവ്യം
അ, ആ
ഓഷ്ഠ്യം
അ, ഉ, ഒ, ഔ

അം, അ: (ം,ഃ) എന്നിവ യഥാക്രമം അനുസ്വാരം, വിസര്‍ഗ്ഗം എന്നിങ്ങനെ അറിയപ്പെടുന്നു. ഉച്ചരിക്കുമ്പോള്‍ അനുസ്വാരത്തിന്  ‘മ’കാരത്തോടും, വിസര്‍ഗത്തിന് ‘ഹ’കാരത്തോടും സാദൃശ്യം തോന്നും.

വ്യഞ്ജനങ്ങള്‍:






ക മുതല്‍ മ വരെയുള്ള വ്യഞ്ജനങ്ങള്‍ക്ക് വര്‍ഗാക്ഷരങ്ങള്‍ (വര്‍ഗ്യങ്ങള്‍) എന്ന്‍ പറയുന്നു. ഉദാ: കവര്‍ഗം എന്നാല്‍ ‘ക’ മുതല്‍ ‘ങ’ വരെയുള്ള അക്ഷരങ്ങള്‍.

സ്ഥാനഭേദം:

അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഏത് സ്ഥാനത്ത് നിന്നാണോ ധ്വനി പുറപ്പെടുന്നത്, അതിനനുസരിച്ച് അവയെ കണ്‍ഠ്യം, താലവ്യം, ഓഷ്ഠ്യം, മൂര്‍ദ്ധന്യം, ദന്ത്യം, കണ്‍താലവ്യം, കണ്‍ഠോഷ്ഠ്യം, എന്നിങ്ങനെ തരം തിരിക്കാം.

കണ്‍ഠ്യം
അ, ആ, ‘ക’വര്‍ഗ്ഗം, ഹ
താലവ്യം
ഇ, ഈ, ‘ച’വര്‍ഗ്ഗം, യ, ശ
ഓഷ്ഠ്യം
ഉ, ഔ, ‘പ’വര്‍ഗ്ഗം, വ
മൂര്‍ദ്ധന്യം
ഋ, ‘ട’വര്‍ഗ്ഗം, ര, ഷ, ള, ഴ, റ
ദന്ത്യം
‘ത’വര്‍ഗ്ഗം, ല, സ
കണ്‍താലവ്യം
എ, ഏ, ഐ
കണ്‍ഠോഷ്ഠ്യം
ഒ, ഓ, ഔ

അതിസൂക്ഷ്മമായി പറയുകയാണെങ്കില്‍ ‘വ’ ദന്തോഷ്ഠ്യവും, റ്റ, ന മുതലായവ വര്‍ത്സ്യവുമാണ്.

വര്‍ഗങ്ങളില്‍ ഒന്നാമത്തെ അക്ഷരം ‘ഖരം’, രണ്ടാമത്തേത് ‘അതിഖരം’, മൂന്നമത്തേത് ‘മൃദു’, നാലാമത്തേത് ‘ഘോഷം’, അഞ്ചാമത്തേത് ‘അനുനാസികം’ അഥവാ പഞ്ചമം എന്നറിയപ്പെടുന്നു.

ഖരം
അതിഖരം
മൃദു
ഘോഷം
അനുനാസികം

കവര്‍ഗം
ചവര്‍ഗം
ടവര്‍ഗം
തവര്‍ഗം
പവര്‍ഗം
ര, ല, വ



മധ്യമം

ശ, ഷ, സ



ഊഷ്മാവ്




ഘോഷി

ള, ഴ, റ



ദ്രാവിഡമധ്യമം




ദ്രാവിഡാനുനാസികം

ദൃഢങ്ങള്‍, ശിഥിലങ്ങള്‍:

വ്യഞ്ജനങ്ങളെ ദൃഢങ്ങളെന്നും ശിഥിലങ്ങളെന്നും തരം തിരിക്കാം. ഇരുപത്തിമൂന്നു ദൃഢങ്ങളും പതിനാല് ശിഥിലങ്ങളുമാണുള്ളത്.

ഖരം അതിഖരം മൃദു ഘോഷം ഊഷ്മാവ് എന്നിവ ദൃഢങ്ങളും, അനുനാസികം, മധ്യമം, ഘോഷി എന്നിവ ശിഥിലങ്ങളുമാണ്.
ഇവ കൂടാതെ, ലിപിയില്ലാതെ ഉച്ചാരണം മാത്രമുള്ള രണ്ടു വര്‍ണങ്ങളും മലയാളത്തിലുണ്ട്. ഇവയെ വര്ത്സ്യം എന്ന്‍ പറയുന്നു.

ഉച്ചാരണവും എഴുത്തും

ഉച്ചരിക്കുന്നത് പോലെ എഴുതുക എന്നതാണ് മലയാളത്തിലെ പൊതുവേയുള്ള പതിവെങ്കിലും ചിലപ്പോഴൊക്കെ ഇതിന് അപവാദങ്ങളുമുണ്ട്.

ഗ, ജ, ഡ, ദ, ബ, യ, ര, ല, ശ, റ, ക്ഷ എന്നീ അക്ഷരങ്ങള്‍ പദാദ്യത്തില്‍ വന്നാല്‍ എകാരം ചേര്‍ത്തുവേണം ഉച്ചരിക്കാന്‍.

എഴുത്ത്
ഉച്ചാരണം
ഗരുഡന്‍
ഗെരുഡന്‍
ജനം
ജെനം
ദയ
ദെയ
ശരി
ശെരി

ഹ്ന, ഹ്മ എന്നീ കൂടക്ഷരങ്ങള്‍ക്ക് ന്ഹ, മ്ഹ എന്നിങ്ങനെയാണ് ഉച്ചാരണം. ഉദാ: വഹ്നി, ബ്രഹ്മാവ്.
ദ്വിത്വമില്ലെങ്കില്‍ ഖരങ്ങള്‍ക്ക് മൃദുച്ചാരണമാണുള്ളത്. ഉദാ: പകല്‍, വടകര, കതക്.

വര്‍ണങ്ങളെക്കുറിച്ച് അല്പം കൂടി പറയാനുണ്ട്. അത് വരും ലക്കത്തിലാവട്ടെ!

PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന   ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. 


ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Comments

Unknown said…
good attempt, all the best
മലയാള ഭാഷ മനസ്സിലാക്കുവാന്‍ നല്ലൊരു പഠനസഹായി. ഈ പരിശ്രമത്തിനഭിനന്ദനങ്ങള്‍ ....
വളരെ നല്ല ഉദ്യമം.പൊതുവില്‍ അപൂര്‍വമായേ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ കാണാറുള്ളൂ...ആശംസകള്‍.
മാതൃഭാഷയോടുള്ള സ്നേഹം ആണ് ഈ ഉദ്യമത്തിനു പിന്നിൽ എന്ന് വ്യക്തം .
മാതൃഭാഷ വ്യാകരണ പഠന സഹായി ഇഷ്ട്ടമായി

ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ajith said…
മലയാളമഹിമ
Unknown said…
ചിഹ്നങ്ങളെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം