Posts

Showing posts from 2016

മുസ്രീസിലൂടെ - വായനാനുഭവം

Image
നിരക്ഷരന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ കൌതുകം തോന്നി. ആളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മനോജ്‌ എന്നാണ് പേരെന്നും സാമൂഹികം, സാഹിത്യം  എന്നിങ്ങനെ ഒരുപാടു മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായിച്ച് ഓരോ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. മിക്കവാറും എല്ലാവരും നമുക്കു ചുറ്റും നടക്കുന്ന പല വിഷയങ്ങളും കണ്ടില്ലെന്നു നടിച്ചപ്പോള്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ ഒട്ടും ശങ്കിച്ചിരുന്നില്ല. കുറച്ചു കാലം മുന്‍പ് ഒരു ബ്ലോഗ്‌ മീറ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്പം ശങ്കയോടെയാണ് പരിചയപ്പെടാന്‍ ചെന്നത്. വല്ലപ്പോഴും വല്ലതുമൊക്കെ കുത്തിക്കുറിക്കും എന്നത് കൊണ്ട് ഒരു ബ്ലോഗര്‍ എന്ന വിശേഷണമുണ്ട് എന്നല്ലാതെ എനിക്ക് പറയാന്‍ വേറെ ഒന്നും ഇല്ലായിരുന്നു. അന്ന് ഏറെ ഹൃദ്യമായി ചിരപരിചിതനെ പോലെ എന്നോട് സംസാരിച്ച മനോജേട്ടനെ പിന്നീട് രണ്ടുമൂന്നു തവണ കാണുകയുണ്ടായി. അത്തരമൊരു കൂടിക്കാഴ്ച്ചയിലാണ് പുസ്തകം ഇറക്കുന്നുണ്ടെന്നും വിചാരിച്ചതിനേക്കാള്‍ സമയം എടുത്തു എന്ന

വിട പറയാത്ത ഓര്‍മ്മകള്‍

ചിലയാളുകള്‍ വിട പറഞ്ഞു പോയാലും അവരുടെ ഓര്‍മ്മകള്‍ നമ്മോടു കൂടെയുണ്ടായിരിക്കും. അവര്‍ അകാലത്തില്‍ പോയി എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമോ വേദനയോ തോന്നിയില്ല എന്നതാണ് സത്യം. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ആശയ്ക്ക് വക നല്‍കിയിരുന്നില്ല എന്നതു കൊണ്ടാവാം അങ്ങനെ ഒരു പ്രതികരണം. എന്നിരുന്നാലും കുറച്ചു കാലം മുന്‍പ് അവരുടെ ഏറ്റവും പ്രിയപ്പെട്ടയാളുകളോട് 'ഏയ്‌ കുഴപ്പമൊന്നും ഉണ്ടാവില്ല; എല്ലാം ശരിയാവും' എന്ന പൊള്ള വാക്കുകള്‍ പറയാന്‍ ഞാന്‍ മടിച്ചില്ല. ഏറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒരു നിസ്സംഗതയാണ് ആദ്യം തോന്നിയത് - എല്ലാം വരുത്തി വെച്ചതല്ലേ? ഒരളവു വരെ സ്വയം വരുത്തിവെച്ച മരണം! അതില്‍ പരിതപിക്കുന്നത് എന്തിനാണ്? ആര്‍ക്ക് വേണ്ടിയാണ്? അറിയില്ല. അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ഒരു തരം വേദനിപ്പിക്കുന്ന ശ്വാസംമുട്ടലില്‍ നിന്നുള്ള രക്ഷയായിരിക്കാം ഈ മരണം - അറിയില്ല. അല്ലെങ്കിലും അതെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്??? നിര്‍വികാരതയോടെയാണ് ആ മരണ വാര്‍ത്ത ശ്രവിച്ചതെങ്കിലും ഇപ്പോള്‍, ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍,  എന്