ഒരു ഫുട്ബോള്‍ കഥ!
പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും... എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം. കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും... പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ് ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത്.. സത്യത്തില്‍ സന്തോഷ് ഒരു ഫുട്ബോളര് ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്