കുംഭമേള
കുംഭ് നഗരി - ഒരു സാധാരണ ദിവസം വീണ്ടും ഒരു കുംഭമേളയ്ക്ക് കൂടി 'പ്രയാഗ്' സാക്ഷ്യം വഹിക്കുകയാണ്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനമായ, പുണ്യ നഗരിയായ, പ്രയാഗില്‍ ഇപ്പോള്‍ കുംഭമേളയുടെ നിറവാര്‍ന്ന 55 ദിനങ്ങള്‍.; ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുംഭമേളയുടെ പുണ്യ വേളയില്‍ ത്രിവേണീ സംഗമ സ്ഥാനത്ത് ഒന്ന് മുങ്ങി നിവരുക എന്നത് ഏറെ പാവനമായ ഒരു കാര്യമാണ്. പാപമുക്തി നേടുന്നതിനുള്ള ഒരു മഹത്തായ അവസരമായും അവര്‍ ഇതിനെ കണക്കാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സമ്മേളനമാണത്രെ കുംഭമേള! ദശലക്ഷങ്ങളോളം വരുന്ന തീര്‍ഥാടകരാണത്രേ ഓരോ കുറിയും കുംഭമേളയില്‍ പങ്കുചേരാന്‍ എത്താറുള്ളത്. ഓരോ തവണയും കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ 100 ദശലക്ഷം ആളുകള്‍ കുംഭമേളയുടെ ഭാഗമാവും എന്നാണു പ്രതീക്ഷിക്കുന്നത്. കുംഭമേള എപ്പോഴും നടത്തപ്പെടാറുള്ളത് പ്രയാഗ് (അലഹബാദ്), നാസിക്, ഹരിദ്വാര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ മാത്രം ഇത് നടത്തപ്പെടാനുള്ള കാരണം എന്താണെന്നറിയണ്ടേ? പണ്ട് പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമൃത കലശത്തിന് വേണ്ടി ദേ