Posts

നില്‍പ്പ്

Image
ഞാന്‍ എന്തെല്ലാമോ ആണെന്ന് ചിന്തിച്ചു  തലയുയര്‍ത്തി നിന്നു ആരെയും കാണാതെ കണ്ണ്‍ കഴച്ചപ്പോള്‍ തല കുനിച്ചു നിന്നു; കാലിന്‍ ശക്തി ചോര്‍ന്നിറങ്ങിയപ്പോള്‍ കഴച്ചു നിന്നു, നിഴലു പോലും കൂടെയില്ലെന്ന സത്യ- മറിഞ്ഞു തരിച്ചു നിന്നു! മനസ്സിന്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍ കാഴ്ച്ച മറഞ്ഞു നിന്നു കാതില്‍ അട്ടഹാസങ്ങള്‍ പതിഞ്ഞപ്പോള്‍ കേള്‍വിയടച്ചു നിന്നു... ഇനിയുമെത്ര കാലമെന്നിങ്ങനെ  പകച്ചു നിന്നു ജീവന്‍ പോകുമോരോരോ കണവും കാത്തുകാത്തു നിന്നു എന്നിട്ടും കൈവിടാത്ത ശ്വാസത്തെ ശ്വസിച്ചു നിന്നു ജീവനുണരും ഭൂമിയിലൊരു ജീവച്ഛവമായി അറച്ചു നിന്നു... ശവംതീനികളെന്‍ ദേഹമൊന്നൊന്നായ്‌ ചവച്ചു തിന്നു പ്രാണന്‍ വെടിയും വേദന, ലോകരോ രസിച്ചു നിന്നു!!! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

കുംഭമേള

Image
കുംഭ് നഗരി - ഒരു സാധാരണ ദിവസം   വീണ്ടും ഒരു കുംഭമേളയ്ക്ക് കൂടി 'പ്രയാഗ്' സാക്ഷ്യം വഹിക്കുകയാണ്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനമായ, പുണ്യ നഗരിയായ, പ്രയാഗില്‍ ഇപ്പോള്‍ കുംഭമേളയുടെ നിറവാര്‍ന്ന 55 ദിനങ്ങള്‍.; ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുംഭമേളയുടെ പുണ്യ വേളയില്‍ ത്രിവേണീ സംഗമ സ്ഥാനത്ത് ഒന്ന് മുങ്ങി നിവരുക എന്നത് ഏറെ പാവനമായ ഒരു കാര്യമാണ്. പാപമുക്തി നേടുന്നതിനുള്ള ഒരു മഹത്തായ അവസരമായും അവര്‍ ഇതിനെ കണക്കാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സമ്മേളനമാണത്രെ കുംഭമേള! ദശലക്ഷങ്ങളോളം വരുന്ന തീര്‍ഥാടകരാണത്രേ ഓരോ കുറിയും കുംഭമേളയില്‍ പങ്കുചേരാന്‍ എത്താറുള്ളത്. ഓരോ തവണയും കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ 100 ദശലക്ഷം ആളുകള്‍ കുംഭമേളയുടെ ഭാഗമാവും എന്നാണു പ്രതീക്ഷിക്കുന്നത്. കുംഭമേള എപ്പോഴും നടത്തപ്പെടാറുള്ളത് പ്രയാഗ് (അലഹബാദ്‌), നാസിക്, ഹരിദ്വാര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ മാത്രം ഇത് നടത്തപ്പെടാനുള്ള കാരണം എന്താണെന്നറിയണ്ടേ? പണ്ട് പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമൃത കലശത്തിന് വേണ്ടി ദേ

സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍...

Image
ഏറെ കാലങ്ങളായി കൊണ്ടു നടന്ന ഒരു സ്വപ്നം; അത് യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകില്ലാതെ പ്രവര്‍ത്തിക്കുക - തടസ്സങ്ങളും സംഘര്‍ഷങ്ങളും നിരാശകളും നിറഞ്ഞു നിന്ന വഴികളിലൂടെ അവയെല്ലാം അതി ജീവിച്ച് സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന ആ സുന്ദര വേള, അതാണിപ്പോള്‍ ഞാന്‍ എന്‍റെ ചുറ്റിനും കാണുന്നത്. ഇക്കഥയുടെ ഒരു പ്രധാന അദ്ധ്യായം തുടങ്ങുന്നത്  21 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പാലക്കാടന്‍ ഗ്രാമത്തിലെ എഞ്ചിനിയറിങ്ങ് കോളേജിലെ ക്യാമ്പസ്സില്‍ നിന്നാണ്... സഹൃദരും കലാകാരന്മാരുമായ ഒരു പറ്റം കൂട്ടുകാരുടെ പ്രിയ വേദിയായ ക്യാമ്പസ് തിയറ്റര്‍ അവരെ ഒരു വലിയ കൂട്ടായ്മയിലേക്ക് കൈ പിടിച്ചു നടത്തി! കലാലയ ജീവിതം കഴിഞ്ഞ് ജീവിതയാത്രയില്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും ഈ കൂട്ടുകാര്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരുടെ ദൃഢമായ സൌഹൃദത്തില്‍ നിന്നും ഒരു പുതിയ സംരംഭം ഉരുത്തിരിഞ്ഞു വരികയും ഉണ്ടായി. മറ്റൊരദ്ധ്യായം കേരളത്തിന്‍റെ തെക്കേ അറ്റത്തും നടക്കുന്നു... ഏതൊരു കലാസ്നേഹിയെയും പോലെ സിനിമ എന്ന മായാലോകത്തെ സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്‍!; പരസ്യചിത്രങ്ങളുടെ വര്‍ണ്ണശബളമായ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമ അയാളുടെ സ്വപ്നമായിരുന്നു.

e-മഷി ലക്കം 4 - വിശകലനം

Image
നിരൂപണം ഒരു കലയാണ്‌..; എനിക്കത് വലിയ വശമൊന്നുമില്ല. എങ്കിലും e-മഷിയെക്കുറിച്ച് ഒരു വിശകലനം വേണം എന്ന നിരന്തരമായ ആവശ്യം വന്നത് കൊണ്ട് മാത്രം അതിനു മുതിരുകയാണ്. ഇത് പൂര്‍ണ്ണമല്ലെങ്കില്‍, പക്വമല്ലെങ്കില്‍ ക്ഷമിക്കുക. ഈ കല ഞാന്‍ സ്വായത്തമാക്കി വരുന്നതേയുള്ളൂ... ഇനി കാര്യത്തിലേക്ക് കടക്കാം... ഓരോ ലക്കം പിന്നിടുമ്പോഴും e-മഷി കൂടുതല്‍ നന്നാവുകയാണ് എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ഇതിലെ രചനകള്‍ നമ്മുടെ ഇടയിലെ സാധാരണ ബ്ലോഗ്ഗര്‍മാരുടേതാണ് എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍!.; ഇത് പറയാന്‍ കാരണം e-മഷിയിലെ  രചനകള്‍ സാഹിത്യലോകത്തെ പ്രഗത്ഭരായ വ്യക്തികള്‍ എഴുതിയവയല്ല; ഇവ എന്നെയും നിങ്ങളെയും പോലെ ബ്ലോഗിനെയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ രചനകളാണ്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് തന്നെയാണ് ഈ വിലയിരുത്തല്‍...... എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അപ്പോള്‍ തുടങ്ങട്ടെ? എഡിറ്റോറിയലില്‍ വിവര സാങ്കേതിക വിദ്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ അതിനെക്കുറിച്ച് എന്തെകിലും ഒരു ലേഖനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല... എങ്കിലും പ്രസക്തമായ ഒരു വി