Posts

കൊഴിയുന്ന പൂക്കള്‍....

Image
ജനിമൃതികളില്‍ അലഞ്ഞു ഞാനെത്തി, സ്നേഹമാമീ താഴ്വരയില്‍.; കാണായ് ഒരു കുന്നു സ്നേഹമുള്ളില്‍ വിരിയും നൈര്‍മല്യം പടര്‍ത്തും ചില പൂക്കളെ... ചിരിച്ചു ഞാന്‍ അവരൊന്നിച്ചൊരു വേള, മറന്നു ഞാനെന്നെത്തന്നെ,യെന്‍ അസ്തിത്വവും... പൂവില്‍ വിടരും പുഞ്ചിരിയെന്‍ കണ്ണീരൊപ്പവേ ഞാനുമൊരു വെണ്മലരായ് മാറിയൊരു നേരം! പൂക്കളൊക്കെ കൊഴിയും, ഇന്നല്ലെങ്കില്‍ നാളെ, ഈ ലോക സത്യം മറന്നു ഞാന്‍ മതിച്ചിരുന്നു... ഒടുവിലെന്‍ പ്രിയ പൂ പൊഴിഞ്ഞു വീഴവേ രക്താഭാമാം എന്നെ നോക്കിച്ചിരിപ്പൂ ലോകര്‍. ഹൃദയത്തിലേറ്റ മുറിവുമായവന്‍ കൊഴിഞ്ഞു വീഴുന്നെന്‍ സ്വപ്നങ്ങളില്‍ നിന്നും... ഒരിളം നനവെന്‍ മെയ്യില്‍ പതിയവേ, ഞാന- റിയുന്നു, മുറിഞ്ഞതെന്‍ ഹൃത്തെന്ന പൊരുള്‍!!! ചിരിക്കാനെനിക്കിനി കഴിയില്ല,യെന്‍ മേനി സൂര്യകിരണങ്ങള്‍ കരിച്ചു കളഞ്ഞുവോ; അതോ അകാലത്തില്‍ പൊഴിഞ്ഞ മഞ്ഞില്‍ തണുത്തുറച്ചു പോയോ,  എനിക്കറിവതില്ല... പ്രജ്ഞ നഷ്ടമാകുമീ വേളയില്‍ പോലുമെന്‍ മനസ്സില്‍ നിറഞ്ഞു നില്പൂ, പുഞ്ചിരി തൂകുമെന്‍ പ്രിയനാം പൂവിന്‍ നിറവും ഗന്ധവും കാന്തിയും ചെറു കാറ്റിലാടിയുലയുമവന്‍ തന്‍ മേനിയും... ഇല്ല ഞാന്‍ മരിക്

വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍...

Image
വിഗ്രഹങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട് - അവ ഉടയാന്‍ അധികം നേരമൊന്നും വേണ്ട. എത്ര വലിയ പീഠത്തില്‍ പ്രതിഷ്ഠിച്ചാലും, ഒരു ചെറിയ വീഴ്ച്ച മതി, അവ തകര്‍ന്നു പോകാന്‍.; ഒരിക്കല്‍ തകര്‍ന്നു പോയാല്‍ പിന്നെ അവയെ തിരിച്ചു പ്രതിഷ്ഠിക്കാന്‍ കഴിയില്ല താനും! തകര്‍ന്നുടഞ്ഞ വിഗ്രഹത്തെ മാറ്റി, അതിന് പകരം വേറെ ഒരെണ്ണം പ്രതിഷ്ഠിക്കുക തന്നെ വഴിയുള്ളൂ. പറഞ്ഞു വരുന്നതെന്തെന്നാല്‍ രാജ്യത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവവികാസങ്ങളില്‍ ഇത്തരം ചില വിഗ്രഹങ്ങള്‍ ഉടയുന്ന കാഴ്ച്ചയാണ് കണ്ടത്. കായിക ലോകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് പ്രത്യേകം പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ! ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു ജനത - അവരുടെ മനസ്സില്‍ കളിക്കാര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ടെന്‍ണ്ടുല്‍ക്കറെ ദൈവമായും  ദ്രാവിഡിനെ രാജ്യത്തിന്‍റെ തന്നെ വന്മതില്‍ ആയും കാണുന്ന ഈ കൂട്ടര്‍ ക്രിക്കറ്റ് കളിക്കാരെ അളവറ്റ് ആരാധിക്കുന്നു, അവരുടെ വിജയ-പരാജയങ്ങള്‍ തങ്ങളുടേതായി കരുതുന്നു. അങ്ങിനെയുള്ള നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് എന്ന കളി വെറും കളിയല്ലാതെയാവുന്നു. അതിന് പലപ്പോഴും യുദ്ധ സമാനമായ പരിവേഷം കിട്ടു

ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം

Image
ഏറെക്കാലങ്ങള്‍ക്കു ശേഷം തീരെ നിനച്ചിരിക്കാതെയാണ് ഷാഫിക്കയുടെ ഓര്‍മ്മകള്‍ ഇന്നെന്‍റെ മനസ്സിലേക്കിരച്ചു കയറിയത്. ആ ഓര്‍മ്മകള്‍ മനസ്സില്‍ പതിഞ്ഞതും കുറ്റബോധം കൊണ്ട് മനസ്സ് പിടഞ്ഞു:" ഇത്രയും ദിവസം ഇങ്ങനെയൊരാളെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിഞ്ഞു??? " അദ്ഭുതം തന്നെ!!! ആലോചിക്കും തോറും അദ്ഭുതം  ഏറുകയാണ് - ഷാഫിക്കയെക്കുറിച്ച് എത്ര കുറച്ചാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്!!! അല്ലെങ്കില്‍ തന്നെ ഒരു ജീവിതകാലം മുഴുവനുമുണ്ടായിട്ടും നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാനാവുന്നില്ല - പിന്നെയല്ലേ മറ്റുള്ളവരെ!!! ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സിനിമാ കഥ പോലെ തോന്നുന്നു. ഇക്ക എന്‍റെ ജീവിതത്തിലേക്ക് വന്നതും കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചതും, ഒടുവില്‍ ഒന്നും പറയാതെ എന്‍റെ ജീവിതത്തില്‍ നിന്നും മാഞ്ഞു പോയതുമൊക്കെ ശരിക്കും നടന്ന സംഭവങ്ങള്‍ തന്നെയാണോ എന്ന്‍ ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്... ഇതൊക്കെ ഞാന്‍ കണ്ട ഒരു സ്വപ്നമാവും എന്ന്‍ ചിലപ്പോള്‍ മനസ്സ് പറയാറുമുണ്ട്. ഇന്നിപ്പോള്‍, ഇല്ലത്തെ തട്ടിന്‍പുറത്ത് പൊടിപിടിച്ചു കിടക്കുന്ന കാല്‍പെട്ടിയില്‍  പഴയ കൂട്ടുകാരുടെ കത്തുകള്‍ കണ്ടെത

നന്മകള്‍ നഷ്ടമാകാതിരിക്കട്ടെ...

Image
ഒഴിവുവേളകള്‍ ആനന്ദകരമാക്കുക എന്ന ഉദ്ദേശത്തോടെയാവും പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും വിവരങ്ങള്‍ പങ്ക് വെക്കുന്നതും ഒക്കെ. ഈയുള്ളവളും അതെ. എന്നാല്‍ ഈയിടെയായി ചിലപ്പോഴെങ്കിലും ഫേസ്ബുക്ക്, ചില ബ്ലോഗിങ്ങ് സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ മടി തോന്നാറുണ്ട്. എല്ലായിടത്തും പ്രകടമായി കാണുന്നത് ഒരു തരം അസഹിഷ്ണുതയുടെ വേലിയേറ്റമാണ്. തിരക്കേറിയ ജീവിതത്തില്‍ ഒരല്പം ആശ്വാസത്തിനായി ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിലപ്പോഴെങ്കിലും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമാണ് വഴി തെളിക്കുന്നത്. ഇത് പലരുടെയും അനുഭവമാണ്‌.; ഒരാളുടെ ഒറ്റപ്പെട്ട അനുഭവമല്ല എന്നാണ് മനസ്സിലാകുന്നത്. ബ്ലോഗ്‌ എഴുതിത്തുടങ്ങിയ കാലത്ത് അത് വെറുമൊരു നേരമ്പോക്കായിരുന്നു - എഴുതിയാല്‍ എഴുതി, ഇല്ലെങ്കിലും കുഴപ്പമില്ല - വായനക്കാരും കുറവ്; ഇനിയിപ്പോള്‍ ആരെങ്കിലും വായിച്ചാല്‍ തന്നെ അഭിപ്രായം പറയാന്‍ പലരും മെനക്കെടാറില്ല. അങ്ങനെ തട്ടിയും മുട്ടിയും പോയിരുന്ന വേളയിലാണ് ഫേസ് ബുക്കിലും അതിലെ ചില കൂട്ടായ്മകളിലും സജീവമാകുന്നത് (ജോലി എന്ന പ്രാരബ്ധം ഇല്ലാതിരുന്നതിനാല്‍ അക്കാലത്ത് ഒഴിവു വേളകളായിരുന്ന