Posts

ഹൃദയം വീണ്ടും മിടിക്കുമ്പോള്‍...

ഇവിടെ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് നാളുകള്‍ ഏറെയായി. എഴുതാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ടായിരുന്നില്ല മൌനം... മറിച്ച്, എന്തെഴുതണം എന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതായിരുന്നു ഈ നീണ്ട ഇടവേളയ്ക്ക് കാരണം. ഈ നാലഞ്ചു മാസം പലതും എഴുതാന്‍ തുടങ്ങുകയും അവ പാതി വഴിയില്‍ നിര്‍ത്തുകയും, അവയില്‍ തന്നെ പലതും അപ്രസക്തമായിമാറിയതിനാല്‍ ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. അങ്ങനെ, പ്രസിദ്ധീകരണത്തിനു തയ്യാറാവാത്ത കുറെ ചിന്തകളുടെ ഭാരവുമേന്തി, കനത്ത മൌനവും പേറി ഈ ബ്ലോഗ്‌ ഇങ്ങനെ ബൂലോകത്ത് മറഞ്ഞു കിടന്നു. ഈ മൌനം എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ ആ അലോസരം മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെട്ടു. എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പലരേയും ഇതിനിടയില്‍ ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ കാണാതായി; ഇഷ്ടപ്പെട്ട വായനകളും കുറഞ്ഞു. സജീവമായ കൂട്ടായ്മകള്‍ പലതും പരസ്പരം പഴിചാരലിന്റെയും അഹംഭാവത്തിന്റെയും അലകളില്‍പ്പെട്ട് ഉലഞ്ഞപ്പോള്‍ അവയില്‍ നിന്നെല്ലാം മാറി നിന്ന്, ജീവിതത്തിലെ മറ്റു പല കാര്യങ്ങളിലും വ്യാപൃതയായി. ജോലി, കുടുംബം, വീട്, എന്നിവ

നില്‍ക്കുകയാണിപ്പോഴും...

Image
നാടു ഭരിക്കുമാലയത്തിനു മുന്നിലായ് ന്യായമാം നീതി തന്‍  പ്രസാദത്തിന്നായ് നില്‍ക്കുവാന്‍ തുടങ്ങിയിട്ടേറെ നാളായ് നിസ്സഹായരാം പ്രാണന്മാര്‍ രാപ്പകലുകളായ്... ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും പതിവിന്‍ പടി മാറി വരുന്നുണ്ടിവിടെ മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ- ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍ വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട- തില്ലയൊട്ടും പച്ച നോട്ടിന്‍ പടപടപ്പ്‌; വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍ തണലില്‍ തലചായ്ക്കാനുള്ള സുകൃതം! കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു.... കൂട്ടത്തിലിണ്ടിവിടെ നില്‍ക്കുന്നു പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും വീര്യമൊട്ടും ചോര്‍ന്നിടാതെ... ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ ഈ രോദനം കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍ നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍??? കാടിന്‍റെ മക്കളെന്നു പേരു നല്‍കിയെന്നാകിലും, ഈ നാടിന്‍റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ... കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ് സഹജീവികളെച

“അമ്മീമകഥകള്‍” - അമ്മ മധുരം പകരും നന്മയുടെ കഥകള്‍

Image
( മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരണമായ ഇ-മഷി ഓണ്‍ലൈന്‍ മാസിക യുടെ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) എച്ച്മുക്കുട്ടിയെ പരിചയപ്പെടുന്നത് ഈയടുത്താണ് – ബ്ലോഗര്‍ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമായ അവരുടെ എഴുത്ത് വളരെ കുറച്ചേ ഞാന്‍ വായിച്ചിട്ടുള്ളുവെങ്കിലും വേറിട്ടതാണ് എന്ന തോന്നലാണ് എന്നില്‍ ഉണ്ടായിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 'അമ്മീമക്കഥകള്‍' എഴുത്തുകാരിയുടെ കൈയൊപ്പോടെ കിട്ടാന്‍ എന്താ വഴി എന്ന എന്‍റെ ചോദ്യത്തിനു മറുപടിയായി 'ഞാന്‍ അയച്ചു തരാം' എന്ന്‍ പറയുകയും, ഏറെ തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഓര്‍ത്തുവെച്ച്, എനിക്ക് പുസ്തകം അയച്ചു തരികയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇല്ലാത്ത സമയത്താണ് പുസ്തകം എന്റെ വിലാസത്തില്‍ എത്തിയത്. പിന്നീട് പുസ്തകം കൈയില്‍ക്കിട്ടിയപ്പോള്‍ പതിവില്ലാത്തവിധം ജോലിത്തിരക്കും! എന്നാലും അല്പാല്പമായി കിട്ടിയ (കണ്ടെത്തിയ) ഇടവേളകളില്‍ ഞാന്‍ അമ്മീമ കഥകള്‍ വായിച്ചു. അമ്മീമക്കഥകളെ ഒറ്റവാക്കില്‍  നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒരു ബാല്യകാലസ്മരണയാണെന്ന് തോന്നുമെങ്കിലും, അത് അതിലുമധിക

സഫാരി വിശേഷങ്ങള്‍ (കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര - രണ്ടാം ഭാഗം)

Image
യാത്രയുടെ തുടക്കം ദാ ഇവിടെയുണ്ട്  കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര ഗവിയിലെ പ്രഭാതം  രാപ്പാടികളുടെ പാട്ടുകേട്ട് ഏറെ സുഖകരമായ ഉറക്കത്തിലാണ്ടു പോയ ഞാന്‍ അലാറം അടിച്ചിട്ടെന്ന പോലെ കൃത്യം അഞ്ചു മണിക്കുതന്നെയുണര്‍ന്നു. നനുത്ത കാറ്റും അനേകം കിളികളുടെ കളകളനാദവുമായാണ് ആ പ്രഭാതം ഞങ്ങളെ വരവേറ്റത്. പ്രഭാതകര്‍മ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വേഗം തയ്യാറായി. ഒരല്പ നേരം ടെന്റിനു മുന്നില്‍ത്തന്നെ നിന്ന്, നിര്‍മ്മലമായ ആ പുലരിയുടെ അതുല്യ സൌന്ദര്യം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ റിസെപ്ഷന്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ തോതില്‍ മഞ്ഞു മൂടി നില്‍ക്കുന്ന പ്രകൃതിയില്‍ അധികമെങ്ങും കാണാത്ത ഒരു നവത്വം തുളുമ്പി നില്‍ക്കുന്നത് പോലെ തോന്നി. ഒരു നിമിഷ നേരം പോലും നിശബ്ദമല്ലാത്ത കാട് - കുരുവികളും തേന്‍ കിളികളും കാട്ടുമൈനയും ബുള്‍ബുളുകളും എന്നുവേണ്ട, പേരറിയാത്ത അനേകം പക്ഷികള്‍ അവരവരുടെ മധുര സ്വരത്തില്‍ പാടിക്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയായിരുന്നു. പ്രകൃതി രാവിന്‍റെ കരവലയത്തില്‍ നിന്നും പുലരിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഉദയത്തിനു മുന്‍പുള്ള നേര്‍ത്ത ഇരുട്ടില്‍ ചെറു കുളിരും