Posts

ആ... ആന

Image
"അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ മുൻപു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ ... " കുട്ടിക്കാലത്ത് ഏറെ പാടി നടന്നിരുന്ന ഒരു പാട്ടാണ്. എത്ര ഭംഗിയായി ആനയെ ഇതിൽ വിവരിച്ചിരിക്കുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ട്. എന്നാൽ ഈയടുത്താണ് അതിലെ വരികൾ മനസ്സിനെ പൊള്ളിയ്ക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും 'കാലിൽ തുടലുകിലുങ്ങുന്നുണ്ടേ  വാലിളകുന്നുണ്ടേ ആനക്കൊമ്പനെയാകപ്പാടെ കാണാനഴകുണ്ടേ' എന്ന ഭാഗം.  കാലിൽ തുടലു കിലുങ്ങുന്നുണ്ട്.. എത്ര സമർത്ഥമായാണ് അസ്വാഭാവികമായ ഒരു കാര്യം നിസ്സാരവാക്കുകളിൽ സ്വാഭാവികത കൈവരിച്ചത്. അതു കൊണ്ടാണല്ലോ ആന എന്ന് കേൾക്കുമ്പോൾ തന്നെ നമ്മിൽ ഭൂരിഭാഗം പേർക്കും കാലിൽ ചങ്ങലയണിഞ്ഞ, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരന്മാരുടെ ചിത്രം മനസ്സിൽ തെളിയുന്നത്. ആ ചിത്രം നമ്മെ അലോസരപ്പെടുത്തുന്നതിനു പകരം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരം. മലയാളിയുടെ ജീവിതത്തിൽ ഇത്രത്തോളം അവിഭാജ്യഭാഗമായ വേറൊരു 'വന്യ' ജീവിയുണ്ടോ  എന്ന് സംശയമാണ്. അക്ഷരമാല പഠിയ്ക്കുമ്പോൾ അ - അമ്മ കഴിഞ്ഞാൽ നാം ഒട്ടു മിക്കവരും പഠിച്ചിട്ടുള്ളത് ആ - ആന എന്നാവ

കുറിക്കണ്ണൻ കാട്ടുപുള്ള്

Image
രണ്ടു കുറിക്കണ്ണൻ കാട്ടുപുള്ളുകൾ ഉണ്ടിവിടെ. കരിയിലകൾക്കിടയിൽ തത്തി നടക്കുന്ന അവയെ അത്ര പെട്ടന്ന് കാണാൻ സാധിക്കയില്ല. ഒരിടത്തും അധികം നില്ക്കാതെ തത്തിക്കളിക്കുന്നതു കൊണ്ടങ്ങനെ കാണാം എന്ന് മാത്രം! കുറിക്കണ്ണന്‍ കാട്ടുപുള്ള്   ഉണങ്ങിയ ഇലകൾ കൊക്കു കൊണ്ട് ചികഞ്ഞു മാറ്റി മണ്ണിൽ നിന്നും ചെറുപ്രാണികളെയും പുഴുക്കളെയും കൊത്തിത്തിന്നുന്നതിൽ വ്യാപൃതരാണവർ. മിക്കവാറും സമയങ്ങളിൽ ഇണകളായാണ് കാണാറുള്ളത്. മുട്ടിയുരുമ്മിയല്ല ഇരിക്കാറുള്ളതെങ്കിലും അവർ പരസ്പരം എപ്പോഴും ഒരു വിളിപ്പാടകലെ (അതോ ഒരു തത്തിച്ചാട്ടമകലെയോ) കാണപ്പെടുന്നു.  ഇന്ത്യയിൽ അങ്ങിങ്ങോളം കാണപ്പെടുന്ന ഇവയ്ക്ക് അധികം വലുപ്പമില്ല. 20-22 സെ. മി ആണ് സാധാരണ വലുപ്പം. ഓറഞ്ചും നീലയും കലർന്ന ശരീരമുള്ള ഇവയിൽ ആൺകിളിയുടെ ചിറകിന്റെ നിറം കുറെ കൂടി കടും 'നീലയാണ്. പെൺകിളിയുടേത് ഒരു തരം നരച്ച നീല നിറവും! സ്വതവേ ഒരു തരം കിർ കിർ ശബ്ദമാണ് അവ പുറപ്പെടുവിക്കാറുള്ളതെങ്കിലും ഒന്നു രണ്ടു തവണ അവ മനോഹരമായി പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുറ്റത്ത് പൈപ്പിനരുകിൽ വെള്ളം നിറച്ചു വെച്ച ചട്ടിയിലെ വെള്ളം കുടിക്കാനും അവ മിക്കവാറും ഒരുമിച്ചാണ് വരാറുള്ളത്. ഒരാ