മോഹം
വീണ്ടുമൊരു കുഞ്ഞായ് അമ്മ തൻ മടിയിൽ ചാഞ്ഞുറങ്ങാൻ മോഹം മുടിയിഴകളിലൂടെയമ്മ വിരലോടിയ്ക്കുമ്പോൾ നിർവൃതിയോടെ കണ്ണു ചിമ്മാൻ മോഹം കൈയ്യിലൊരു മിഠായിപ്പൊതിയുമായെത്തുന്ന അച്ഛനേയോടിച്ചെന്നു കെട്ടിപ്പിടിയ്ക്കാൻ മോഹം ആ മാറിൽ തല ചായ്ച്ചുറങ്ങിയ കുഞ്ഞിപ്പൈതലാവാൻ മോഹം ഉച്ചയൂണു കഴിഞ്ഞാ നാലിറയത്തിൻ തണുപ്പിൽ ഏടത്തി തൻ പാട്ടു കേട്ടിരിയ്ക്കാൻ മോഹം കാലിൽ ചിലങ്ക കിലുക്കിയാനന്ദ നൃത്തമാടുമേടത്തിയോടൊത്തു ചെറു ചുവടുകൾ വെക്കാൻ മോഹം വളകൾ കിലുക്കി കമ്മലും കുണുക്കി പാടവരമ്പിലൂടെയോടാൻ മോഹം വാനിൽ വിരിയും നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി പായാരം പറഞ്ഞു കളിയ്ക്കുവാൻ മോഹം ഉഷസ്സിൻ ചുവപ്പിൽക്കുളിച്ചു പാടും കിളികളോടൊത്തു പാടാനും മോഹം ബാല്യമെന്ന സുവർണ്ണകാലമൊരിയ്ക്കൽ കൂടി ജീവിച്ചു തീർക്കാനെന്തു മോഹം !!!