Posts

അമ്മിണിക്കുട്ടിയുടെ ലോകം # 1 - ഒരു ദിവസം തുടങ്ങുന്നു...

Image
ഒരു ദിവസം തുടങ്ങുന്നു... 'അമ്മിണിക്കുട്ടീ, എണീക്കൂ! നല്ല കുട്ട്യോൾ നേർത്തെ എണീറ്റ് കുളിച്ചു മിടുക്കത്തികളായിട്ടല്ലേ ഇരിക്ക്യാ?' കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസോടെയാണ് അമ്മിണിക്കുട്ടി കണ്ണ് തുറന്നത്.  രാവിലെ നേർത്തെ എണീക്കാൻ അവൾക്ക് ഇഷ്ടമല്ല. പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ സുഖം ഈ വല്യ ആൾക്കാർക്കൊന്നും അറിയില്ലേ? കുഞ്ഞേടത്തിയെ അവൾക്ക് നല്ല ഇഷ്ടമാണ് - പക്ഷേ രാവിലത്തെ ഈ വിളി മാത്രം ഇഷ്ടല്ല. മിക്കവാറും വിളിച്ചുണർത്തുന്നതിന് സമ്മാനമായി ഒരു ചവിട്ടും കുത്തും ആ പാവത്തിനു കൊടുക്കും. 'അമ്മേ, ഈ അമ്മിണിക്കുട്ടി എന്നെ ചവുട്ടി' എന്ന് ഏങ്ങിക്കൊണ്ട്  കുഞ്ഞേടത്തി താഴേയ്ക്ക് ഓടുമ്പോൾ അമ്മിണിക്കുട്ടി വീണ്ടും പുതപ്പിനടിയിലേയ്ക്ക് ഊളിയിടും. വീണ്ടും ഉറക്കം പിടിച്ചു വരുമ്പോഴേയ്ക്കും വല്യേടത്തി ഹാജരുണ്ടാവും. എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാൻ വേണ്ടി 'വേഗം ണീറ്റോ, അച്ഛൻ വന്നാൽ നല്ല പെട കിട്ടും' എന്ന് പറഞ്ഞു പേടിപ്പിക്കും. അത് കേട്ടാൽ അറിയാതെ തന്നെ  കിടക്കയിൽ നിന്നും എഴുന്നേറ്റു പോകും.  അച്ഛന്റെ അടി ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അതിന് നല്ല വേദനയുണ്ടാവും

കോവിഡ്-19 ഏറി വരുന്ന ആശങ്കകൾ

Image
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 എന്ന പേരുള്ള കൊറോണവൈറസ് രോഗത്തെ ലോകാരോഗ്യസംഘടന  മഹാവ്യാധിയായി (pandemic) പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും എന്ന പോലെ പടർന്നുപിടിച്ച ഈ പകർച്ചവ്യാധിയെ ലോകരാജ്യങ്ങൾ മുഴുവനും WHO-ന്റെ നിർദ്ദേശപ്രകാരം നേരിടുകയാണ്.  ഇറ്റലി, സ്‌പെയ്ൻ, തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികമായോ മുഴുവനായോ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ഉദാസീനത കാണിച്ച അമേരിക്ക പോലും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രോഗത്തെ എതിരിടാൻ ശ്രമിക്കുകയാണ്. എന്നാൽ യുകെ എല്ലാവരിൽ നിന്നും തികച്ചും വിഭിന്നമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജനുവരി 31-ന് ആദ്യത്തെ കോവിഡ് -19 കേസ് സ്ഥിരീകരിച്ച യുകെയിൽ ഇന്ന് മാർച്ച് 17-ആയപ്പോഴേയ്ക്കും 1500-ലധികം സ്ഥിരീകരിച്ച രോഗികൾ ഉണ്ട്. ഇവിടുത്തെ ആരോഗ്യമന്ത്രിയും ഇതിൽ പെടും. 55 -ലധികം ആളുകൾ ഇതിനോടകം മരണപ്പെട്ടിരിക്കുന്നു. ഈ സംഖ്യ വരും ദിവസങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അനുമാനം. കേരളത്തിൽ കോവിഡ് -19 ആദ്യമായി സ്ഥിരീകരിച്ച ദിവസം മുതൽ ഇന്നോളം നടന്നു വരുന്ന പ്രതിരോധ-അവബോധ നടപടികൾ  സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഒരുവിധമ

വ്യത്യസ്തമായ ഒരു മ്യൂസിയാനുഭവം

Image
പല യാത്രകളിലായി കുറെ മ്യൂസിയങ്ങൾ കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരുവിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ മനസ്സിലുള്ള മ്യൂസിയം സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആയ ലൂവ്‌റേയും ഇവിടെ ലിവർപൂളിൽ തന്നെയുള്ള മ്യൂസിയങ്ങളും ഒക്കെ തമ്മിൽ വളരെ വ്യത്യസ്തമെങ്കിലും ഏതോ ഒരു തലത്തിൽ എന്തൊക്കെയോ പൊതുസ്വഭാവം ഉണ്ടെന്നു തോന്നിയിട്ടുണ്ട്.      എന്നാൽ മാർസെയിലെ മ്യൂച്ചം എന്ന മ്യൂസിയം കണ്ടപ്പോൾ ഇത് പോലെ ഒന്ന് വേറെ കണ്ടിട്ടില്ല എന്ന് തോന്നി. ഫോർട്ട് സെന്റ് ജോൺ എന്ന പഴയ കോട്ടയും 2013-ൽ പണിത പുതിയൊരു കെട്ടിടവും അടങ്ങുന്നതാണ് ഈ മ്യൂസിയം.  ലൂയി പതിനാലാമൻ പണികഴിപ്പിച്ച   ഫോർട്ട് സെന്റ് ജോൺ എന്ന കോട്ട കുറെ കാലം ഒരു കോട്ടയായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ അതൊരു തടവറയായി മാറുകയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധീനതയിൽ എത്തുകയും ഉണ്ടായി. മാർസെയ് നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കോട്ടയ്ക്ക് വളരെയധികം കേടുപാടുകൾ വന്നിരുന്നു.  ജീർണ്ണാവസ്ഥയിലായിരുന്ന ഈ കോട്ടയെ 1964-ൽചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന്   1967   മുതൽ 75 വരെയു

മുഖങ്ങൾ

Image
മിക്ക ദിവസങ്ങളിലും മനസ്സിലേയ്ക്ക് പല മുഖങ്ങളും ഉന്തിത്തള്ളി വരും. ഒരുപക്ഷേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരാകാം, ചിലർ ജീവിതയാത്രയിൽ എവിടെയോ കൈമോശം വന്നവരാവാം, മറ്റു ചിലർ കുറേനാളായി വിസ്മൃതിയുടെ പുകമറിക്കുള്ളിലായിരുന്നിരിക്കാം.... അവരെ കണ്ടിട്ടോ അവരോട് മിണ്ടിയിട്ടൊ കാലങ്ങൾ ഏറെയായിരിക്കാം. എന്നാൽ ചിലരാവട്ടെ അൽപനേരം മുൻപ് പോലും സംസാരിക്കുകയോ കാണുകയോ ചെയ്തവരായിരിക്കാം. മുഖങ്ങൾ മനസ്സിൽ പ്രത്യക്ഷപ്പെടുന്നതിന് യാതൊരു ക്രമമോ പ്രത്യേകിച്ച് കാരണമോ ഉണ്ടാവില്ല. ഒരു കാര്യമുറപ്പാണ് - കാലമേറെ കഴിഞ്ഞിട്ടും മറക്കാത്ത, മങ്ങാത്ത മുഖങ്ങളാണ് പലതും. അവയിൽ ചിലതെങ്കിലും ഒരു മാറ്റവുമില്ലാതെ ഇരിക്കുന്നത് മരണത്തിന്റെ പുതപ്പണിഞ്ഞാണ് എന്നതാണ് സത്യം. മാറിമറിയുന്ന മുഖങ്ങളാകട്ടെ ജീവിതത്തിന്റെ വെയിലിൽ വാടിത്തളർന്നവയും. ദിനേനെ ഓർക്കുന്ന ചില മുഖങ്ങളുമുണ്ട്. ഓർമ്മിക്കണമെന്ന നിർബന്ധത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നവയല്ല - ദിനചര്യയുടെ ഭാഗമെന്നോണം, ഞാനറിയാതെ തന്നെഅനായാസമായി തെളിയുന്ന മുഖങ്ങൾ... ഒരുപക്ഷേ മരണത്തിന്റെ വിസ്മൃതിയിൽ ഞാൻ ആണ്ടു പോകുന്നതു വരെ ആ മുഖങ്ങൾ എന്നോടൊപ്പമുണ്ടാവും. സന്തോഷം നൽകുന്ന മുഖങ്ങളും ഉള്ളിൽ സങ്ക

ജനുവരിയിലെ വായന

Image
കഴിഞ്ഞ കൊല്ലം കാര്യമായ വായനയൊന്നും നടന്നില്ല എന്നതിനാൽ  ഇക്കൊല്ലം കൂടുതൽ വായിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം തുടങ്ങി. ജനുവരി മാസം വലിയ തരക്കേടില്ലാത്ത രീതിയിൽ വായന നടന്നു. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്  നാട്ടിലല്ല എന്നതു കൊണ്ടും കുറെ പുസ്തകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുകയെന്നത് പ്രായോഗികമല്ലാത്തത് കൊണ്ടും എൻ്റെ വായന അധികവും  ഇംഗ്ലീഷ് പുസ്തകങ്ങളാണ്.  ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും കിൻഡിലിലുള്ള പുസ്തകങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്.  ഇക്കൊല്ലം വായന തുടങ്ങിയത് ജിം കോർബറ്റിന്റെ പുസ്തകങ്ങൾ വായിച്ചാണ്. നരഭോജികളായ കടുവകളെയും പുലികളെയും തിരഞ്ഞു പോകുന്ന സന്ദർഭങ്ങളും അവയെ അവസാനം വെടിവെക്കുന്നതും ഒക്കെ അടക്കിപ്പിടിച്ച ശ്വാസത്തോടെയേ വായിക്കാനാവൂ... ശിക്കാരി എന്ന നിലയിലാണ് കോർബെറ്റിനെ അധികം പേരും അറിയുന്നുണ്ടാവുക. എന്നാൽ അദ്ദേഹത്തിൻ്റെ എഴുത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയായിരിക്കുന്നു എന്ന് നാം തിരിച്ചറിയും. പ്രത്യേകിച്ചും കാടിനെക്കുറിച്ചും തൻ്റെ ചുറ്റുമുള്ള ആളുകളെ കുറിച്ചും പറയുന്ന അവസരങ്ങളിൽ. എനിക്ക് ഇഷ്ടപ്പെട്ട എഴുത്താണ് കോർബെറ്റിന്റെത്. ലളിതമായ, വ്യക്തതയോടെയുള്ള എ

ജീവിതം

Image
കാലം തെറ്റിയതെങ്ങോ  പോയൊരു കുറിമാനം കാറ്റിൻ കരങ്ങളിലങ്ങനെ കറങ്ങുന്നുണ്ടാവണം കിളിവാതിൽ തുറന്നു ഞാൻ നോക്കിയപ്പോൾ കേട്ടില്ല കേൾക്കാൻ കൊതിച്ച സ്വനങ്ങളൊന്നും കണ്ടില്ല സുന്ദര ദൃശ്യങ്ങളേതും വന്നില്ല തെന്നലും നിശബ്ദനിശ്ചല പ്രകൃതിയും മുഖം തിരിച്ചു നിൽപ്പൂ ... കിളിവാതിലടച്ചു, കരളിൻ വാതിലുമടച്ചു ഞാൻ - കണ്ണുമിറുകെപ്പൂട്ടിയെൻ ഏകാന്തതയിലലിഞ്ഞു .. കെട്ടിപ്പിടിച്ചു ഞാനെന്നെ - ത്തന്നെയാെരുമാത്ര ഉള്ളിൽ നിറച്ചു സുന്ദരസ്വപ്ന - ങ്ങളായിരങ്ങൾ നിറമേകിയതിനാവോളം,  മനസ്സിൽ നിറയും വർണ്ണങ്ങൾക്കൊണ്ടൊരു നിമിഷത്തിൽ ജീവിതം മോഹനമാണെന്നാരോ മന്ത്രിച്ച പോൽ... കൺ തുറന്നു ഞാനോതി,യതെ, ജീവിതമെത്രമോഹനം! 

പുലരികൾ...

Image
ചില പുലരികൾ പുലരുന്നത് വല്ലാത്തൊരു  ഇരുട്ടും കനവുമായാണ്... ജാലകപ്പാളി തുറന്നു നോക്കുമ്പോഴാണ് ഇരുട്ട് പുറത്തല്ല  ഉള്ളിലാണെന്നറിയുന്നത് ഏറി വരുന്ന കനമാകട്ടെ  ഹൃദയത്തിന്റെ മാത്രവും...  പിന്നീടുള്ള ഓരോ നിമിഷവും  ഒരു യുദ്ധമാണ് - ഞാനും ഞാനും തമ്മിലുള്ള  നിരന്തര യുദ്ധം. അതിൽ പോരാടുന്നതും  മുറിവേൽക്കുന്നതും  രക്തം ചിന്തുന്നതുമെല്ലാം  ഞാൻ തന്നെ ആശ്ചര്യമെന്തെന്നു വെച്ചാൽ  ഉള്ളിൽ നടക്കുന്ന ഈ മഹായുദ്ധ- മാരും അറിയുന്നില്ല... രക്തം ചൊരിഞ്ഞ് ആസന്ന- മരണത്തിലാണെങ്കിലും മുഖത്തെ ചിരിയും കൈ- കാലുകളുടെ ചുടലതയും ഞാൻ ജീവസ്സുറ്റതാണെന്ന്  മാലോകരോട് അലറിപ്പറയുന്നു... ചിരിച്ചും കളിച്ചും തിമർത്തും  അവരും രാവിൽനിന്നും  ഇരവിലേയ്ക്ക് നീങ്ങുന്നു... അവരുടെ ഉളളിമുണ്ടോ കനത്ത,  രക്തം കിനിയുന്ന ഒരു ഹൃദയം? പൊട്ടിച്ചിരിയുടെ പ്രതിധ്വനിയിൽ  ഹൃദയത്തിന്റെ കരച്ചിലുകൾ  ഞാൻ കേൾക്കാത്തതാണോ? അതിഭാരത്താൽ താഴ്ന്നു പോകവേ  അവരുടെ ഹൃദയം  തൂവൽ പോലെ ലാഘവമെന്ന് വെറുതെയെനിക്ക് തോന്നിയതാണോ? എന്തായാലും.. ചില പു