എന്താ ആരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തത്?
നവംബര്‍ ലക്കം e-മഷിയില്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ് എന്‍റെ ഈ ലേഖനം. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ e-മഷി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പൊതുവേ പത്രം വായിക്കാന്‍ മടിയുള്ള പത്തുവസ്സുകാരന്‍ മകനെകൊണ്ട് അല്പം നിര്‍ബന്ധിച്ചു തന്നെ പത്രം വായിപ്പിയ്ക്കുകയായിരുന്നു... അപ്പോഴാണ് കൂടംകുളത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത അവന്‍ വായിക്കാനിടയായത്. അതെതാണ് എന്നവനു സംശയം. ('അച്ഛനുമമ്മയും നിര്‍ബന്ധിയ്ക്കുമ്പോള്‍ മാത്രമല്ല എന്നും പത്രം വായിക്കണം, എന്നാല്‍ മനസ്സിലായേനെ' എന്ന് തെല്ലൊരു നീരസത്തോടെ പറഞ്ഞ് ഞാന്‍ അവന് അതേ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു). ഞങ്ങളുടെ സംസാരം ഏതാണ്ട് ഇങ്ങിനെയായിരുന്നു.... 'അമ്മേ, എന്താ ഈ കൂടംകുളം?' 'അതൊരു സ്ഥലമാണ്'. 'കേരളത്തിലാണോ?' 'അല്ല കേരളത്തിനടുത്താണ്, തമിഴ്‌നാട്ടില്‍'. 'അവിടെ എന്താ പ്രശ്നം?' 'അവിടെ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് വരുന്നു. അത് അവിടത്തെ ആള്‍ക്കാര്‍ക്ക് സമ്മതമല്ല'. 'അതെന്താ കാരണം?' 'അത് സുരക്ഷിതമല്ല എന്നാണു അവര്‍ പറയുന്നത്' 'എന്