നല്ല മലയാളം 2 - വാക്കുകള്‍ വന്ന വഴി
ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... കഴിഞ്ഞ ലക്കത്തില്‍ ഭാഷയെക്കുറിച്ചും നമ്മുടെ മലയാള ഭാഷ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ. ഇത്തവണ നാം ഉപയോഗിക്കുന്ന വാക്കുകളെയും അവയുടെ ഉല്പത്തിയേയും പറ്റിയാവാം പറയുന്നത്. ലോകത്തുള്ള ഏതൊരു ഭാഷയേയും പോലെ മലയാളവും തന്‍റെ വളര്‍ച്ചയ്ക്കായി മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടം കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മലയാളത്തിന്‍റെ രൂപ-ഭാവങ്ങള്‍ അതിന്‍റെ ആരംഭദശയില്‍ നിന്നും വളരെയധികം മാറിക്കഴിഞ്ഞിരിക്കുന