നല്ല മലയാളം 4 - വര്‍ണവികാരം
ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ നാലാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . രണ്ടാമത്തെ ഭാഗം, ദാ, ഇവിടെ യും, മൂന്നാം ഭാഗം ഇവിടെയും ഉണ്ട്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.. കഴിഞ്ഞ ലക്കത്തില്‍ വര്‍ണവിഭാഗങ്ങളെക്കുറിച്ചും, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ ഉച്ചാരണം, എഴുത്ത് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞുവല്ലോ. ഇത്തവണ വര്‍ണവികാരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വംശപാരമ്പര്യം, ഉച്ചാരണശുദ്ധിയിലുള്ള അശ്രദ്ധ, അജ്ഞത എന്നിവ മൂലം വര്‍ണങ്ങള്‍ക്ക് സംഭാഷണത്തില്‍ മാറ്റം വരാറുണ്ട്. ഇത്തരം മാറ്റങ്ങളെയാണ്