Posts

Showing posts with the label അച്ഛൻ

മധുരം മധുരമീ ജന്മം!

Image
കുറച്ചു ദിവസങ്ങൾക്ക് മുൻപ് അച്ഛൻ ശതാഭിഷിക്തനായി! 84-ന്റെ നിറവിൽ അച്ഛൻ നിൽക്കുമ്പോൾ ഉള്ളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്നത് കൃതാർത്ഥതയാണ്. ഇത്രയും കാലം പല പല വിധത്തിലും അവസരങ്ങളിലും ഒക്കെയായി ഞങ്ങളുടെ ആഘോഷങ്ങൾ കുറെയൊക്കെ ഉണ്ടായിട്ടുണ്ട് - അമ്മയുടെ ഷഷ്ടിപൂർത്തിയടക്കം കേമമായി ആഘോഷിച്ചപ്പോഴും തന്റെ പിറന്നാളുകൾ ആഘോഷിക്കാൻ അച്ഛന് വലിയ വൈമുഖ്യമായിരുന്നു. കുറച്ചു കാലം മുൻപ് വരെ ചെറിയ തോതിൽ ഒരു സദ്യയും ഭഗവതിപാട്ടും ആയിരുന്നു അച്ഛന്റെ പിറന്നാൾ ആഘോഷം! ഞങ്ങളൊക്കെ പലയിടങ്ങളിലായപ്പോഴും ഒരു വിധമൊക്കെ അച്ഛന്റെ പിറന്നാളിന് ഒത്തുകൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഈയിടെയായി പിറന്നാളിന് പാട്ടും പതിവില്ലാതെയായി. പ്രവാസജീവിതമാരംഭിച്ചതോടെ പ്രതേകിച്ചും  അച്ഛന്റെ പിറന്നാളുകൾ (അമ്മയുടേയും) വീഡിയോ കോളിലെ ആശംസകളിൽ ഒതുങ്ങി എന്നതാണ് സത്യം! ഏടത്തിമാരും കുട്ടികളും പറ്റുന്ന പോലെയൊക്കെ ആ ദിവസം ഇല്ലത്ത് എത്തിച്ചേരാറുണ്ട്. ഒന്നു രണ്ടു തവണ അതും പറ്റായതായപ്പോൾ നേദിക്കാൻ പായസം വെച്ചു അതേ ഉള്ളൂ എന്ന് അമ്മ പറഞ്ഞു.  ഇത്തവണ 84 അത്യാവശ്യം നന്നായി ആഘോഷിക്കണം എന്ന് ഞങ്ങൾ മോഹം പറഞ്ഞെങ്കിലും അച്ഛന് മടി. അതൊന്നും വേണ...