Posts

Showing posts from December, 2017

ആ... ആന

Image
"അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ മുൻപു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ ... " കുട്ടിക്കാലത്ത് ഏറെ പാടി നടന്നിരുന്ന ഒരു പാട്ടാണ്. എത്ര ഭംഗിയായി ആനയെ ഇതിൽ വിവരിച്ചിരിക്കുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ട്. എന്നാൽ ഈയടുത്താണ് അതിലെ വരികൾ മനസ്സിനെ പൊള്ളിയ്ക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും 'കാലിൽ തുടലുകിലുങ്ങുന്നുണ്ടേ  വാലിളകുന്നുണ്ടേ ആനക്കൊമ്പനെയാകപ്പാടെ കാണാനഴകുണ്ടേ' എന്ന ഭാഗം.  കാലിൽ തുടലു കിലുങ്ങുന്നുണ്ട്.. എത്ര സമർത്ഥമായാണ് അസ്വാഭാവികമായ ഒരു കാര്യം നിസ്സാരവാക്കുകളിൽ സ്വാഭാവികത കൈവരിച്ചത്. അതു കൊണ്ടാണല്ലോ ആന എന്ന് കേൾക്കുമ്പോൾ തന്നെ നമ്മിൽ ഭൂരിഭാഗം പേർക്കും കാലിൽ ചങ്ങലയണിഞ്ഞ, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരന്മാരുടെ ചിത്രം മനസ്സിൽ തെളിയുന്നത്. ആ ചിത്രം നമ്മെ അലോസരപ്പെടുത്തുന്നതിനു പകരം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരം. മലയാളിയുടെ ജീവിതത്തിൽ ഇത്രത്തോളം അവിഭാജ്യഭാഗമായ വേറൊരു 'വന്യ' ജീവിയുണ്ടോ  എന്ന് സംശയമാണ്. അക്ഷരമാല പഠിയ്ക്കുമ്പോൾ അ - അമ്മ കഴിഞ്ഞാൽ നാം ഒട്ടു മിക്കവരും പഠിച്ചിട്ടുള്ളത് ആ - ആന എന്നാവ