2019 - തിരിഞ്ഞു നോക്കുമ്പോൾ
വായന തീരെ ശുഷ്കമായ ഒരു കൊല്ലമായിരുന്നു 2019. അഗതാ ക്രിസ്റ്റിയുടെ ചില നോവലുകൾ, ശശി തരൂരിന്റെ 2 പുസ്തകങ്ങൾ, ജെഫ്രി ആർച്ചറുടെ ഒന്ന് രണ്ട് പുസ്തകങ്ങൾ, എച്ച്മുക്കുട്ടിയുടെ ജീവിതമാണ്, ഹംഗർ ഗെയിംസ് എന്നിവ കൂടാതെ കുറച്ച് ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളേ ഇക്കൊല്ലം വായിച്ചിട്ടുള്ളു. ബ്ലോഗുകളും വളരെക്കുറച്ച് വായിച്ച കൊല്ലമാണ് കടന്നു പോയത്. ചുരുക്കം ചിലത് വലപ്പോഴും വായിച്ചു. നെറ്റ്ഫ്ലിക്സിൽ കുറേ സിനിമകൾ കണ്ടു. പിന്നെ ചിത്രം വരയുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോകളാവും ഏറ്റവുമധികം കണ്ടത്. ബ്ലോഗെഴുത്ത് ഇക്കൊല്ലം പരിതാപകരമായിരുന്നു. എഴുത്ത് കിതച്ചും നിന്നുമൊക്കെ നിരങ്ങി നീങ്ങി. ഫേസ്ബുക്കിൽ ചിലത് കുറിച്ചു വെച്ചു. സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥി സംഗമത്തിൽ പങ്കുചേരാനായില്ലെങ്കിലും അതിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനിയറിൽ ഒരു ലേഖനം എന്റേതായി ഉൾപ്പെടുത്തിയത് ഏറെ ചാരിതാർത്ഥ്യം നല്കി. 2020-ൽ കുറച്ചു കൂടി വായന മെച്ചപ്പെടുത്തണമെന്നുണ്ട്. എഴുത്തും. ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് ചിലർ ബോദ്ധ്യപ്പെടുത്തിയപ്പോൾ സ്നേഹം, വിശ്വാസം എന്നതിൽ കവിഞ്ഞതൊന്നും ജീവിതത്തിന് പിൻബലമായാവശ്യ...