ചില ഓട്ടിസം ചിന്തകൾ
ഒരു വിധം മലയാളികൾക്കൊക്കെ സുപരിചിതമായ പേരാവും ശ്രീ മുരളി തുമ്മാരുകുടിയുടേത്. തൻ്റെ എഴുത്തിലൂടെ പല കാര്യങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തി വരുന്ന അദ്ദേഹം ഈയടുത്ത് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റ് ഞാനും വായിച്ചിരുന്നു. അതിനു കീഴിൽ ഒരു കമന്റ് എഴുതിയെങ്കിലും മറ്റു പല കാര്യത്തിനുമിടയിൽ പിന്നെ അതിനെക്കുറിച്ചു മറന്നു പോയി എന്നതാണ് സത്യം. ഇന്നിപ്പോൾ Manoj ഏട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് വീണ്ടും അക്കാര്യം ഓർമ്മ വന്നത്. കാര്യമെന്താണെന്നല്ലേ? ശ്രീ മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർത്ഥ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ ഏഴാം തിയതി വരെ എറണാകുളം ദർബാർ ഹാളിൽ നടക്കുന്നുണ്ട് - കഴിയാവുന്നവരെല്ലാം അത് കാണണം എന്നാണ് പോസ്റ്റിന്റെ കാതൽ. ഈ ചിത്ര പ്രദർശനത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ സിദ്ധാർത്ഥ് ആസ്പെർജ്ജസ് സിൻഡ്രോം എന്ന അവസ്ഥയെ അതിജീവിക്കുന്നത് തൻ്റെ ചിത്രങ്ങളിലൂടെയാണ് എന്നതാണ്. എന്തെങ്കിലും ചെറിയ ഒരു രോഗം വന്നാൽ പോലും സമൂഹത്തിനു മുന്നിൽ അത് മൂടി വെക്കാൻ വെമ്പുന്ന ആളുകളുടെ ഇടയിൽ ശ്രീ മുരളി തുമ്മാരുകുടിയെ പോലെ പ്രശസ്തനായ ഒരാൾ മകന്റെ അവസ്ഥയെക്കുറിച്ച് ...