ഒരു ഗുജിയ കഥ
ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എനിക്ക് ഹോളി എന്നത് 'രംഗോം കാ ത്യോഹാർ ഹെ' എന്ന് തുടങ്ങുന്ന ഹിന്ദി ഉപന്യാസവും ചിത്രഹാറിൽ മുടങ്ങാതെ വന്നിരുന്ന ഹോളി പാട്ടുകളും മാത്രമായിരുന്നു. ഉത്തരേന്ത്യയിലെ ഒരു ഉത്സവമെന്നതിൽ കവിഞ്ഞ് ഹോളിക്ക് എൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ലഖ്നൗവിലെത്തിയ ശേഷം കഥ മാറി. ആദ്യമായി ഹോളി കളിച്ചു. നിറത്തിലും വെള്ളത്തിലും അടിമുടി മുങ്ങി അങ്ങോട്ടുമിങ്ങോട്ടും നിറങ്ങളെറിഞ്ഞും ചിരിച്ചു മറിഞ്ഞും ഹോളി ആഘോഷിച്ചു. പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഹോളി ദിവസം രാവിലെ പുറത്തിറങ്ങാതെ വീട്ടിലിരുന്നു. പേരിന് നിറം കൊണ്ട് കുറിയെഴുതും എന്നലാതെ ഹോളി കളിക്കൽ പിന്നെയുണ്ടായിട്ടില്ല. ചെറിയ തോതിൽ ശ്വാസംമുട്ടുള്ളത് കൊണ്ട് നിറങ്ങളും മറ്റും വാരിവിതറുന്ന ഇടങ്ങൾ മന:പ്പൂർവ്വം ഒഴിവാക്കി. അങ്ങനെ എൻ്റെ ആഘോഷം മറ്റുള്ളവരുടെ ഹോളി കളി ദൂരെയിരുന്ന് ആസ്വദിക്കലായി ചുരുങ്ങി. പക്ഷേ ഹോളിക്ക് അമ്മ പലഹാരങ്ങൾ മുടങ്ങാതെ ഉണ്ടാക്കിയിരുന്നു. ഗുജിയയായിരുന്നു പ്രധാന വിഭവ