അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ
അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അമ്മിണിക്കുട്ടി ഓടി അടുക്കളയിലെത്തിയപ്പോഴേക്കും മുത്തശ്ശിയ്ക്ക് പാലുംവെള്ളവും നാലുമണി പലഹാരവും കൊടുത്തശേഷം അമ്മയും അടുക്കളയിലെത്തിയിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് - 'എന്താ? എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടാണോ വരുന്നത്' എന്ന് മട്ടിൽ അമ്മയൊന്ന് ശ്രദ്ധിച്ചു നോക്കി.. വേവലാതിപ്പെടേണ്ട ഒന്നും അവൾ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ അമ്മ തന്റെ ജോലികൾ തുടർന്നു. 'അമ്മിണിക്കുട്ടിക്ക് പലഹാരം കഴിയ്ക്ക്യാറായോ?' അമ്മ ചോദിച്ചു. 'ഇല്ല' എന്നവൾ തലയിളക്കി. 'ഹ്മം... ഏടത്തിമാർ ഇപ്പോ വരും. അവര് വന്നിട്ടാവാം, അല്ലേ?' 'ആയിക്കോട്ടെ' എന്ന് അവൾ തലകുലുക്കി. മനസ്സിൽ നിന്ന് അപ്പോഴും ആന കുത്താൻ വരുമോ എന്ന ആധി മുഴുവനായും മാറിയില്ലായിരുന്നു. 'എന്നാൽ അമ്മിണിക്കുട്ടി പോയി പാറുവമ്മയോട് ചായണ്ടായി എന്ന് പറയൂ' അത് കേട്ടതും അവൾ വടക്കേ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുക്കളയുടെ വടക്കേ വാതിലിന് ഉയരം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ വല്യോർക്കൊക്കെ തല നല്ലോണം കുനിച്ചേ അത് കടക്കാൻ പറ