കോവിഡ്-19 ഏറി വരുന്ന ആശങ്കകൾ
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 എന്ന പേരുള്ള കൊറോണവൈറസ് രോഗത്തെ ലോകാരോഗ്യസംഘടന മഹാവ്യാധിയായി (pandemic) പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും എന്ന പോലെ പടർന്നുപിടിച്ച ഈ പകർച്ചവ്യാധിയെ ലോകരാജ്യങ്ങൾ മുഴുവനും WHO-ന്റെ നിർദ്ദേശപ്രകാരം നേരിടുകയാണ്. ഇറ്റലി, സ്‌പെയ്ൻ, തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികമായോ മുഴുവനായോ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ഉദാസീനത കാണിച്ച അമേരിക്ക പോലും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രോഗത്തെ എതിരിടാൻ ശ്രമിക്കുകയാണ്. എന്നാൽ യുകെ എല്ലാവരിൽ നിന്നും തികച്ചും വിഭിന്നമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജനുവരി 31-ന് ആദ്യത്തെ കോവിഡ് -19 കേസ് സ്ഥിരീകരിച്ച യുകെയിൽ ഇന്ന് മാർച്ച് 17-ആയപ്പോഴേയ്ക്കും 1500-ലധികം സ്ഥിരീകരിച്ച രോഗികൾ ഉണ്ട്. ഇവിടുത്തെ ആരോഗ്യമന്ത്രിയും ഇതിൽ പെടും. 55 -ലധികം ആളുകൾ ഇതിനോടകം മരണപ്പെട്ടിരിക്കുന്നു. ഈ സംഖ്യ വരും ദിവസങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അനുമാനം. കേരളത്തിൽ കോവിഡ് -19 ആദ്യമായി സ്ഥിരീകരിച്ച ദിവസം മുതൽ ഇന്നോളം നടന്നു വരുന്ന പ്രതിരോധ-അവബോധ നടപടികൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഒരുവിധമ