ഡ്രാക്കുളയെത്തേടി
ഇംഗ്ലീഷിൽ വായിക്കാം നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ കേട്ട് പേടിച്ചവരുടെ എണ്ണം കുറച്ചൊന്നുമാവില്ല. ദൂരെയൊരു നാട്ടിൽ നടക്കുന്ന കഥയാണെങ്കിലും നാട്ടിൻപുറത്തെ ഇരുണ്ട വഴികളിലും നമ്മുടെ ചോരയൂറ്റിക്കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന, തീക്കണ്ണുള്ള, കൂർത്ത ദ്രംഷ്ടങ്ങളുള്ള ഡ്രാക്കുള കാത്തിരിപ്പുണ്ടാവുമെന്ന് പേടിച്ച് ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടക്കാത്ത എത്ര രാത്രികൾ! അന്നൊന്നും ഡ്രാക്കുള വെറുമൊരു കഥയാണെന്നും ആ കഥയുടെ രൂപീകരണത്തിനെ സ്വാധീനിച്ച സ്ഥലത്ത് ഒരിക്കൽ പോകുമെന്നും കരുതിയതേയില്ല. ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുറെ ദിവസം വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ നെറ്റിൽ തപ്പി. പണ്ടെന്നോ കേട്ടുമറന്ന ഒരു സ്ഥലപ്പേര് അതിൽ കണ്ടു. അവിടെ രണ്ടു നാളത്തെ താമസത്തിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല - താമസം ബുക്ക് ചെയ്ത് പെട്ടി പാക്ക് ചെയ്ത് റെഡിയായി. സാധാരണ പോകുന്ന സ്ഥലങ്ങളെപ്പറ്റി വിശദമായി റിസേർച്ച് ചെയ്ത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് ഞങ്ങൾ എങ്ങോട്ടും പോകാറുള്ളത്. ഇത്തവണ യാത്ര പോകുന്നതിന്റെ ...