ഗംഗോത്രിയിലേയ്ക്ക്
യാത്രാക്കുറിപ്പിന്റെ ആദ്യഭാഗങ്ങള്‍ വായിക്കാന്‍ ഭാഗം 1 ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര ഭാഗം 2 യമുനോത്രിയിലേയ്ക്ക് ഇതിന്റെ വീഡിയോ കാണാൻ താമസസ്ഥലം, പാചകക്കാരന്‍, ഭക്ഷണം പിറ്റേന്ന് രാവിലെ എണീറ്റ് പ്രഭാതകര്‍മ്മങ്ങള്‍, കുളി എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലെ കുശിനിക്കാരന്‍ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ച് എല്ലാവരും പതുക്കെ തയ്യാറായി. ഇന്നത്തെ ദിവസം അഞ്ചാറു മണിക്കൂര്‍ യാത്രയാണ്. ബട്കോട്ടില്‍ നിന്നും ഗംഗോത്രിയിലേക്ക് ഏകദേശം 180 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോര പാതകളിലൂടെ അനേകം മലകള്‍ കയറിയിറങ്ങിയും വളഞ്ഞും പുളഞ്ഞുമാണ് ഈ യാത്ര എന്നതുകൊണ്ട് ആറേഴു മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടാന്‍. അന്ന് ഉച്ചയോടെയെങ്കിലും ഗംഗോത്രിയില്‍ എത്തിയാലും വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ലാത്തത് കൊണ്ട് അതികാലത്ത് പുറപ്പെടേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു എട്ടര ഒന്‍പതു മണിയായിക്കാണും ഞങ്ങള്‍ ബസ്സില്‍ കയറിയപ്പോള്‍. വഴിയും വഴിക്കാഴ്ച്ചകളും യാത്ര തുടങ്ങി അധികം താമസിയാതെ ചുറ്റുമുള്ള കാഴ്ചകള്‍ വീണ്ടും ഹൃദയമിടുപ്പ് കൂട്ടി. വശ്യസൌന്ദര്യം വിതറി നില്‍ക്കുന്ന മലക...