ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്
നേരംപോക്കിനു വേണ്ടി എഴുതിയിരുന്ന ഒരാളായിരുന്നു ഞാന്‍ - എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുവാനുള്ള, വിരസതയകറ്റാനായി വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്ന് ജീവിതം പാഴാക്കാതിരിക്കാനുള്ള, മന:പൂര്‍വമായ ശ്രമമാണ് എന്നെ വായനയും പഴയ പോലെ വല്ലതും കുത്തിക്കുറിക്കലുമൊക്കെ വീണ്ടും തുടങ്ങാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും കുറച്ചു കാലം അവയെല്ലാം എന്നില്‍ത്തന്നെ ഒതുക്കിവെച്ചു. എന്റെ രചനകള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ കാണിക്കാനുള്ള ചമ്മല്‍ തന്നെയായിരുന്നു പ്രധാന കാരണം. അവയ്ക്ക് പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് എനിക്ക് തന്നെ ബോദ്ധ്യമായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? (ഒരു പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് എഴുതുന്നതിന് എന്തിനാണ് ഇങ്ങനെ കാടു കയറിപ്പറയുന്നത് എന്നാവും, അല്ലേ? ഒരല്പം ചരിത്രം പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല എന്നത് കൊണ്ടാണത്). അങ്ങനെ തട്ടിയും മുട്ടിയും അല്പസ്വല്പം എഴുത്തും വായനയുമായി പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ എത്തിപ്പെടുന്നത്. ബ്ലോഗ്ഗര്‍മാരുടെ ഈ കൂട്ടായ്മയില്‍ എത്തിയ അന്നു മുതല്‍ എന്റെ എഴുത്തിന് കൂടുതല്‍ ഊര്‍ജ്ജവും