പ്രണയ ശിശിരം
എന്നെയാണേറെയിഷ്ടമെന്നു നീയോതി
എക്കാലവും അങ്ങനെ തന്നെയെന്നു ഞാന്‍ കരുതി,
മുഖ പുസ്തകത്താളില്‍ തെളിഞ്ഞു കത്തും
പച്ച വെളിച്ചത്തില്‍ ഞാനെന്‍ ആനന്ദമൊതുക്കി...
രാവും പകലുമെന്നില്ലാതെ നിനക്കായ് കാതോര്‍ത്തു,
പച്ച വെളിച്ചത്തിന്‍ പ്രഭയിലാകെ മുഴുകി നിന്നു.
കാലം പോയപ്പോള്‍ മറവിയാം കയത്തിലെന്നെ
മുക്കിത്താഴ്ത്തി നീ; അതറിയാതെ ഞാന്‍ കാത്തിരുന്നു...
ചിരിക്കുടുക്കകള്‍ എന്നെ നോക്കി കോക്രി കാട്ടവേ
എന്‍ കണ്ണുകള്‍ തിരഞ്ഞിരുന്നു ആ സ്നേഹ ചിത്രത്തിനായ്
മാലാഖക്കുഞ്ഞുങ്ങളൊന്നും വന്നില്ല, എങ്കിലും നീയെനിക്ക്
നല്‍കി പുഞ്ചിരിക്കും പിശാചിന്‍ ചുവന്ന ചിത്രം!
വ്യര്‍ത്ഥമാം കാത്തിരിപ്പില്‍ നിമിഷങ്ങള്‍ പൊഴിയവേ
വ്യഗ്രത പൂണ്ടു ഞാനിരുന്നു, നിന്‍ ചെറു സന്ദേശത്തിനായ്
'ലൈക്കും പോക്കും' നീ കൊടുക്കുന്നെല്ലാര്‍ക്കും വാരിക്കോരി,
നല്‍കുന്നില്ലൊരു വക്രിച്ച മുഖം പോലുമെനിക്കായിപ്പോള്‍
കരളുരുകിയൊലിച്ച രക്തവര്‍ണ്ണത്തില്‍ മഞ്ഞച്ചു പോയൊരാ
പച്ചയെന്‍ ജീവിതത്തെ ശിശിരകാല മരത്തിന്‍ നിഴലാക്കി...
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്
Comments
ഇങ്ങനെ കണ്ണിച്ചോരയില്ലാത്തവന്‍..!!!! :O
ആശംസകള്‍
:D
:P :P :P
ആശംസകള്‍.....
ചുവപ്പുമിഴിയുടെ തിരക്കിനുമിടയ്ക്ക്
സഞ്ചാരവേഗത്തിന്‍ കുതിപ്പ്,
മൌനം നരച്ച ചാരമിഴിയിലവളുടെ
ചിറകൊടിഞ്ഞു തകര്‍ന്ന കിതപ്പ്.
നന്നായി