Posts

Showing posts from January, 2019

ഔഷ്‌വിറ്റ്സിലേയ്ക്ക്

Image
ജനുവരി 27 ഹോളോകോസ്ററ് മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ഈയിടെ നടത്തിയ  ഔഷ്‌വിറ്സ് യാത്രയെപ്പറ്റി അല്പം പറയട്ടെ: ഔഷ്‌വിറ്റ്സിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സുഹൃത്തും  ബ്ലോഗറുമായ അരുൺ ആർഷയുടെ  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന പുസ്തകത്തിലൂടെ ആണെന്ന് പറയാം. അതു വരെ  രണ്ടാം ലോക മഹായുദ്ധത്തിനെക്കുറിച്ചും ജൂതവംശഹത്യയെക്കുറിച്ചും മറ്റും വളരെ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഔഷ്വിറ്സ് -1    2014-ഇൽ അരുൺ ആർഷയുടെ  പുസ്തകം വായിച്ചപ്പോഴാണ് നാസികൾ നടത്തിയ ജൂതവംശഹത്യയുടെ വ്യാപ്തിയും  ക്രൂരതയും ഒരല്പമെങ്കിലും മനസ്സിലാക്കിയത്.  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി'  എന്നെ സംബന്ധിച്ചിടത്തോളം ലോകചരിത്രത്തിലേക്കുള്ള  ഒരു വാതിൽ തുറക്കലായിരുന്നു എന്ന്  ഇപ്പോൾ തോന്നുന്നു. അന്ന് ആ പുസ്തകം വായിച്ചു കഴിഞ്ഞിട്ടും അതിലെ കഥയും നായകനായ റെഡ്‌വിന്റെ ജീവിതവും എന്നെ വിടാതെ പിടികൂടി. ഒരു നിയോഗമെന്നോണം അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഞാൻ ചെയ്യുകയുണ്ടായി - അരുണിന്റെ അനുവാദത്തോടെ തന്നെ. അത് പബ്ലിഷ് ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ വിജയിച്ചില്ല എങ്കിലും ആ പുസ്‌തകം എന്റ