Posts

Showing posts with the label യാത്രാവിവരണം

ഡ്രാക്കുളയെത്തേടി

Image
ഇംഗ്ലീഷിൽ വായിക്കാം നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ കേട്ട് പേടിച്ചവരുടെ എണ്ണം കുറച്ചൊന്നുമാവില്ല. ദൂരെയൊരു നാട്ടിൽ നടക്കുന്ന കഥയാണെങ്കിലും നാട്ടിൻപുറത്തെ ഇരുണ്ട വഴികളിലും നമ്മുടെ ചോരയൂറ്റിക്കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന, തീക്കണ്ണുള്ള, കൂർത്ത ദ്രംഷ്ടങ്ങളുള്ള ഡ്രാക്കുള കാത്തിരിപ്പുണ്ടാവുമെന്ന് പേടിച്ച് ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടക്കാത്ത എത്ര രാത്രികൾ! അന്നൊന്നും ഡ്രാക്കുള വെറുമൊരു കഥയാണെന്നും ആ കഥയുടെ രൂപീകരണത്തിനെ സ്വാധീനിച്ച സ്ഥലത്ത് ഒരിക്കൽ പോകുമെന്നും കരുതിയതേയില്ല. ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുറെ ദിവസം വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ നെറ്റിൽ തപ്പി. പണ്ടെന്നോ കേട്ടുമറന്ന ഒരു സ്ഥലപ്പേര് അതിൽ കണ്ടു. അവിടെ രണ്ടു നാളത്തെ താമസത്തിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല - താമസം ബുക്ക് ചെയ്ത് പെട്ടി പാക്ക് ചെയ്ത് റെഡിയായി. സാധാരണ പോകുന്ന സ്ഥലങ്ങളെപ്പറ്റി വിശദമായി റിസേർച്ച് ചെയ്ത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് ഞങ്ങൾ എങ്ങോട്ടും പോകാറുള്ളത്. ഇത്തവണ യാത്ര പോകുന്നതിന്റെ

യോർക്ക് മിൻസ്റ്റർ

Image
യോർക്കിലെ സുപ്രധാന ആകർഷണങ്ങളിൽ യോർക്ക് മിൻസ്റ്റർ തന്നെയാവും മുൻപന്തിയിൽ. വടക്കൻ യൂറോപ്പിലെ തന്നെ വലിയ പള്ളികളിൽ ഒന്നായ ഈ കത്തീഡ്രൽ ഗോഥിക്ക് മാതൃകയിലാണ് പണിതിട്ടുള്ളത്. 1200കളിലാണ് ഇവിടെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 ലധികം കൊല്ലം കഴിഞ്ഞ് 1470 കളിലാണ് നിർമ്മാണം പൂർത്തിയായത്.  എന്നാൽ ഇപ്പോഴുള്ള ഈ പള്ളി വരുന്നതിനും എത്രയോ മുൻപ് തന്നെ ഈ സ്ഥലത്ത് പള്ളിയും ആരാധനാകേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.    യോർക്കിനെ ഒരു നഗരമായി സ്ഥാപിച്ചത് റൊമാക്കാരാണ്. ഏതാണ്ട് എഡി 70-ൽ യോർക്കിനെ അവരുടെ ശക്തികേന്ദ്രമാക്കിയപ്പോൾ ഇന്നത്തെ യോർക്ക് മിൻസ്റ്റർ നിലനില്ക്കുന്ന സ്ഥലത്ത് അവരുടെ ആസ്ഥാനമായ എബോർക്കം (Eboracum) അഥവാ കോട്ട സ്ഥിതി ചെയ്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ അടിത്തറയുടെ കീഴിൽ നിന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു.  പള്ളിയുടെ undercroft(നിലവറക്കുണ്ട്?)-ൽ ആ അവശിഷ്ടങ്ങളുടെ ഒരു എക്സിബിഷൻ നമുക്ക് കാണാം. പഴയ റോമൻ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്.  ഏതാണ്ട് 627 ലാണ് ഈ സ്ഥലത്ത് ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിലവിൽ വരുന്നത്. 732-ൽ മാർപാപ്പ ആദ്യത്

ഗോമുഖിലേയ്ക്ക് - 2

Image
പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല്  തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി. സ്വർണ്ണ മല  രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ളവർ എത്തി

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു

ഗംഗോത്രിയിലേയ്ക്ക്

Image
യാത്രാക്കുറിപ്പിന്റെ  ആദ്യഭാഗങ്ങള്‍ വായിക്കാന്‍ ഭാഗം 1  ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര ഭാഗം 2   യമുനോത്രിയിലേയ്ക്ക് ഇതിന്റെ വീഡിയോ കാണാൻ   താമസസ്ഥലം, പാചകക്കാരന്‍, ഭക്ഷണം പിറ്റേന്ന് രാവിലെ എണീറ്റ് പ്രഭാതകര്‍മ്മങ്ങള്‍, കുളി എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലെ കുശിനിക്കാരന്‍ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ച് എല്ലാവരും പതുക്കെ തയ്യാറായി. ഇന്നത്തെ ദിവസം അഞ്ചാറു മണിക്കൂര്‍ യാത്രയാണ്. ബട്കോട്ടില്‍ നിന്നും ഗംഗോത്രിയിലേക്ക് ഏകദേശം 180 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോര പാതകളിലൂടെ അനേകം മലകള്‍ കയറിയിറങ്ങിയും വളഞ്ഞും പുളഞ്ഞുമാണ് ഈ യാത്ര എന്നതുകൊണ്ട് ആറേഴു മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടാന്‍. അന്ന് ഉച്ചയോടെയെങ്കിലും ഗംഗോത്രിയില്‍ എത്തിയാലും വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ലാത്തത്  കൊണ്ട് അതികാലത്ത് പുറപ്പെടേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു എട്ടര ഒന്‍പതു മണിയായിക്കാണും ഞങ്ങള്‍ ബസ്സില്‍ കയറിയപ്പോള്‍. വഴിയും വഴിക്കാഴ്ച്ചകളും യാത്ര തുടങ്ങി അധികം താമസിയാതെ ചുറ്റുമുള്ള കാഴ്ചകള്‍ വീണ്ടും ഹൃദയമിടുപ്പ് കൂട്ടി. വശ്യസൌന്ദര്യം വിതറി നില്‍ക്കുന്ന മലകള്‍, വളഞ്ഞുപുളഞ്ഞു കുണുങ