ഇനിയൊന്നുറങ്ങണം...

ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍..... പൊട്ടിവിടരും പുലരിയുടെ നിശ്ശബ്ദത കവരും ഘടികാര- ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക് ഉണരേണ്ടൊരു പുലരിയിലും... രാവും പകലുമില്ലാതെയോടി- ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും നിത്യമാമുറക്കത്തിലേക്കൊന്നു വഴുതി വീണീടുന്ന നേരം, വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍ വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ... വ്യാകുല ചിന്തകളേതുമില്ലാതെ, വ്യസനം പകരും സ്വപ്നങ്ങളില്ലാതെ, ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍......... എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ നിന്‍ കിളിക്കൊഞ്ചലാല്‍; വേണ്ട പ്രിയനേ, നീയിനിയെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ... ഇനി ഞാനൊന്നുറങ്ങീടട്ടെ നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി സീമന്തരേഖയില്‍ മായാതുറങ്ങുന്ന സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ... ഇനിയും ഉണരാതിരിക്കാന്‍ ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!! ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്