Posts

Showing posts from 2021

അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിയുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു  സ്കൂളിൽ പോയിത്തുടങ്ങി വളരെക്കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും സ്കൂൾ  എന്ന മായാലോകം അമ്മിണിക്കുട്ടിയെ എത്രത്തോളം മോഹിപ്പിച്ചിരുന്നുവോ, അത്രയുമധികം തന്നെ വേദനിപ്പിക്കാനും തുടങ്ങി. അതുവരെ ഇല്ലത്തെ തൊടിയിലും വല്യമ്മയുടെ അടുത്തുമൊക്കെ യഥേഷ്ടം തുള്ളിച്ചാടി നടന്നിരുന്ന അവൾക്ക് സ്കൂളിൽ പോകാനായി രാവിലെ നേർത്തെ എണീക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും വലിയ ബുദ്ധിമുട്ടായി തോന്നി. എങ്ങനെയെങ്കിലുമൊക്കെ എഴുന്നേറ്റ് (എഴുന്നേല്പിച്ച്) കുളിച്ച് ഭക്ഷണം കഴിച്ചു എന്ന് വരുത്തി സ്കൂൾ ബസ്സ് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പിലെത്താനുള്ള ഓട്ടമാണ് എല്ലാ ദിവസവും രാവിലത്തെ പ്രധാന പരിപാടി.  അതിനാൽ തന്നെ സ്കൂൾ ബസ്സിൽ കയറുമ്പോഴേക്കും അവൾ ക്ഷീണിച്ചു പോകും. ബസ്സിൽ അവൾക്ക് കൂട്ടുകാരൊന്നും ഇല്ല. സ്കൂളിലും അത്ര അധികം കൂട്ടുകാരൊന്നും ഇല്ല. വീട്ടിൽ അത്യാവശ്യം വീറും വാശിയുമൊക്കെ ഉണ്ടെങ്കിലും സ്കൂളിൽ അവൾ ഒരു പാവമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ടീച്ചർ ചീത്ത പറയുമോ എന്ന പേടിയാണ് എപ്പോഴും. ചില വിഷയങ്ങളൊക്കെ പഠിക്കാൻ രസമാണെങ്കിലും ഏതു നേരവും ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് അവൾക്

അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ  മഴക്കാലത്ത് സ്കൂളിൽ പോവുക വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. സ്കൂൾ ബസ് കേറാൻ റോഡ് വരെ കുറെ ദൂരം നടക്കണം. ഇല്ലത്ത് പ്രധാന വഴി പടികളും മറ്റുമായതിനാൽ അതിലൂടെ വാഹനങ്ങൾക്ക് വരാൻ പറ്റില്ല. പക്ഷേ തെക്കുഭാഗത്ത്, പത്തായപ്പുരയുടെ അരികിലൂടെ കഷ്ടിച്ച് ഒരു കാറിന് പോവാനുള്ള വഴിയുണ്ട്. അവിടെ ഒരു ഗേറ്റ് വെച്ചിട്ടുണ്ട്. അതിലൂടെയാണ് വല്ലപ്പോഴും ഇല്ലത്തേക്ക് വരാറുള്ള കാറുകൾ അച്ഛന്റെ ബുള്ളറ്റ് തുടങ്ങിയവയുടെ പോക്കും വരവുമൊക്കെ. പടിഞ്ഞാട്ടിറങ്ങി പറമ്പിന്റെ ഒരുഭാഗം ചുറ്റിവളഞ്ഞു പൊവേണ്ട എന്നതുകൊണ്ട് അമ്മിണികുട്ടിയും ഏടത്തിമാരും സ്കൂളിലേയ്ക്ക് പോക്കും വരവുമൊക്കെ അതിലൂടെയാണ്.    മഴക്കലമായാൽ മുറ്റം മുഴുവനും വെള്ളം നിറയും. മഴ പെയ്തൊഴിഞ്ഞാലും വെള്ളമങ്ങനെ ഒരു കുഞ്ഞു തടാകം പോലെ മുറ്റത്ത് പലയിടങ്ങളിൽ കെട്ടിക്കിടക്കും.  ഇടയ്ക്ക്  അതിൽ മത്സ്യക്കുഞ്ഞുങ്ങളേയും മറ്റും കാണാം. വഴി മുഴുവൻ ഉറവ് വെള്ളവുമാവും. പല ചാലുകളായി ഉറവ് വെള്ളം ഒലിച്ചു വന്ന് ഏതെങ്കിലും ഒരു കുട്ടിത്തടാകത്തിൽ ചെന്നു ചേരും. പിന്നെ അത് നിറഞ്ഞു കവിഞ്ഞ് വലിയൊരു ചാലായി ഒഴുകി കുളത്തിൽ ചെന്നു വീഴും - അല്ലെങ്കിൽ തൊടിയ

കോറോണക്കാല ജീവിതം

Image
കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് ..    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്.  നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ  മുഖത്തോടുമുഖം കണ്ട്  സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്കൂ..  ഞങ്ങളുടെ ജീവിതത്തിൽ

അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം 15  - മഴക്കാല വികൃതികൾ    മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ  ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം.    സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം  ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന്നു. പുറത്തുള്ള കളിയോളം രസം വേറെ ഒ

അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം

Image
അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം  സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു.  എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴ