അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം. 'അമ്മിണിക്കുട്ടി ഒളിച്ചോളൂ ഞാൻ എണ്ണാം' എന്ന് കുഞ്ഞേടത്തി. നാലിറയത്തെ തൂണിന് മുന്നിൽ നിന്ന് 'ട്വെന്റി വരെ എണ്ണും. അപ്പഴ്യ്ക്കും ഒളിക്കണം ട്ടോ' എന്നും പറഞ്ഞു എണ്ണാൻ തുടങ്ങി. 'വൺ, ടൂ.. ത്രീ..' കുഞ്ഞേടത്തി എണ്ണിതുടങ്ങിയപ്പോഴേക്കും അമ്മിണിക്കുട്ടിയ്ക്ക് പരിഭ്രമമായി. എവിടെ ഒളിക്കും? കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു. 'നയൻറ്റീൻ, ട്വെന്റി!.. എന്