കുറിക്കണ്ണൻ കാട്ടുപുള്ള്
രണ്ടു കുറിക്കണ്ണൻ കാട്ടുപുള്ളുകൾ ഉണ്ടിവിടെ. കരിയിലകൾക്കിടയിൽ തത്തി നടക്കുന്ന അവയെ അത്ര പെട്ടന്ന് കാണാൻ സാധിക്കയില്ല. ഒരിടത്തും അധികം നില്ക്കാതെ തത്തിക്കളിക്കുന്നതു കൊണ്ടങ്ങനെ കാണാം എന്ന് മാത്രം! കുറിക്കണ്ണന്‍ കാട്ടുപുള്ള് ഉണങ്ങിയ ഇലകൾ കൊക്കു കൊണ്ട് ചികഞ്ഞു മാറ്റി മണ്ണിൽ നിന്നും ചെറുപ്രാണികളെയും പുഴുക്കളെയും കൊത്തിത്തിന്നുന്നതിൽ വ്യാപൃതരാണവർ. മിക്കവാറും സമയങ്ങളിൽ ഇണകളായാണ് കാണാറുള്ളത്. മുട്ടിയുരുമ്മിയല്ല ഇരിക്കാറുള്ളതെങ്കിലും അവർ പരസ്പരം എപ്പോഴും ഒരു വിളിപ്പാടകലെ (അതോ ഒരു തത്തിച്ചാട്ടമകലെയോ) കാണപ്പെടുന്നു. ഇന്ത്യയിൽ അങ്ങിങ്ങോളം കാണപ്പെടുന്ന ഇവയ്ക്ക് അധികം വലുപ്പമില്ല. 20-22 സെ. മി ആണ് സാധാരണ വലുപ്പം. ഓറഞ്ചും നീലയും കലർന്ന ശരീരമുള്ള ഇവയിൽ ആൺകിളിയുടെ ചിറകിന്റെ നിറം കുറെ കൂടി കടും 'നീലയാണ്. പെൺകിളിയുടേത് ഒരു തരം നരച്ച നീല നിറവും! സ്വതവേ ഒരു തരം കിർ കിർ ശബ്ദമാണ് അവ പുറപ്പെടുവിക്കാറുള്ളതെങ്കിലും ഒന്നു രണ്ടു തവണ അവ മനോഹരമായി പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുറ്റത്ത് പൈപ്പിനരുകിൽ വെള്ളം നിറച്ചു വെച്ച ചട്ടിയിലെ വെള്ളം കുടിക്കാനും അവ മിക്കവാറും ഒരുമിച്ചാണ് വരാറുള്ളത്. ഒരാ