തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് - ഒരു പിടി നല്ല ഓര്‍മ്മകള്‍
ഇതാദ്യമായാണ് ഞാന്‍ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുത്തത്. മീറ്റിന് പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാവുന്ന പലരേയും പേര് പറഞ്ഞാലെങ്കിലും ഞാന്‍ തിരിച്ചറിയും എന്ന ഒരു തോന്നലുണ്ടായിരുന്നു. ബ്ലോഗിംഗ് രംഗത്ത് അത്ര സജീവമല്ലെങ്കിലും ചുരുക്കം ചില ചര്‍ച്ചകളിലും മറ്റും പങ്കു ചേരാനും പലരുമായി സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജോലിത്തിരക്കും മറ്റുമായപ്പോള്‍ എഴുത്ത് നന്നേ കുറഞ്ഞു. വായനയും... അതില്‍ നിന്നെല്ലാം ഒരു മാറ്റം വരണം, എഴുതണം, അതിലേറെ വായിക്കണം എന്നൊക്കെ നിനച്ചിരിക്കുന്ന നേരത്താണ് തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ കാര്യങ്ങള്‍ അറിയുന്നതും കഴിയുമെങ്കില്‍ പങ്കെടുക്കണം എന്ന്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാലും മീറ്റിന് ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വരെ ഒരു തീരുമാനത്തിലെത്താന്‍ എന്തുകൊണ്ടോ മടിച്ചിരുന്നു. മീറ്റിന് മൂന്നാലു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാബു (കൊട്ടോട്ടി) വിളിക്കുകയും തീര്‍ച്ചയായും വരണം എന്ന്‍ ഒരിക്കല്‍ കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ എറണാകുളം യാത്ര വൈകീട്ടത്തേയ്ക്ക് മാറ്റുകയും രാവിലെ തുഞ്ചന്‍ പറമ്പില്‍ എത്തുകയും ചെയ്തു. അന്‍വര്‍ ഇക്കാക്കും അബ്സാറിനുമൊപ്പം അവിടെ എത്തി