എൻ്റെ കൂട്ടുകാരികൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സ്ത്രീകളെക്കുറിച്ചങ്ങനെ ആലോചിക്കുകയായിരുന്നു. അവരില്‍ വളരെക്കുറച്ചു പേരെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. എന്നിരുന്നാലും ഇന്റര്‍നെറ്റ് എന്ന വിശാല ലോകത്തില്‍ അവരെ ഞാന്‍ കാണാതെ കണ്ടു. അവരുമായി സംവദിച്ചു, അവരെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. അവരുടെ സന്തോഷത്തില്‍ സന്തോഷിച്ചു. അവരുടെ ദു:ഖത്തില്‍ വേദനിച്ചു. അവരോടൊപ്പം ചിരിക്കാനും ചിലപ്പോൾ കരയാനും നെടുവീർപ്പിടാനും അവരെ മനസ്സുകൊണ്ട് ചേർത്തു പിടിയ്ക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ള അവരിൽ നിന്നും ഞാൻ ഏറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. അവരുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. പല മേഖലയിലും അവർ തിളങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സും എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറയും. പേരെടുത്തു പറയാൻ ഒത്തിരിപ്പേരുണ്ട്...നല്ലൊരു ഫോട്ടോഗ്രഫറും പക്ഷി നിരീക്ഷകയും ഒരനിയത്തിയോടെന്ന പോലെ വാത്സല്യവും തോന്നുന്ന സംഗീതയെ പറ്റിയാവട്ടെ ആദ്യം. ഞങ്ങളൊരുമിച്ചു പോയിട്ടുള്ള യാത്രകൾ വളരെക്കുറവാണ്. എങ്കിലും സംഗീതയുമൊന്നിച്ചുള്ള യാത്രകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സംഗീതയുടെ ഫോട്ടോകൾ മിക്കതും പ്രത്യ