അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം
അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു. എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴ