കോറോണക്കാല ജീവിതം

കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് .. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്. നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ മുഖത്തോടുമുഖം കണ്ട് സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്ക...