Posts

Showing posts from September, 2021

അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിയുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു  സ്കൂളിൽ പോയിത്തുടങ്ങി വളരെക്കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും സ്കൂൾ  എന്ന മായാലോകം അമ്മിണിക്കുട്ടിയെ എത്രത്തോളം മോഹിപ്പിച്ചിരുന്നുവോ, അത്രയുമധികം തന്നെ വേദനിപ്പിക്കാനും തുടങ്ങി. അതുവരെ ഇല്ലത്തെ തൊടിയിലും വല്യമ്മയുടെ അടുത്തുമൊക്കെ യഥേഷ്ടം തുള്ളിച്ചാടി നടന്നിരുന്ന അവൾക്ക് സ്കൂളിൽ പോകാനായി രാവിലെ നേർത്തെ എണീക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും വലിയ ബുദ്ധിമുട്ടായി തോന്നി. എങ്ങനെയെങ്കിലുമൊക്കെ എഴുന്നേറ്റ് (എഴുന്നേല്പിച്ച്) കുളിച്ച് ഭക്ഷണം കഴിച്ചു എന്ന് വരുത്തി സ്കൂൾ ബസ്സ് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പിലെത്താനുള്ള ഓട്ടമാണ് എല്ലാ ദിവസവും രാവിലത്തെ പ്രധാന പരിപാടി.  അതിനാൽ തന്നെ സ്കൂൾ ബസ്സിൽ കയറുമ്പോഴേക്കും അവൾ ക്ഷീണിച്ചു പോകും. ബസ്സിൽ അവൾക്ക് കൂട്ടുകാരൊന്നും ഇല്ല. സ്കൂളിലും അത്ര അധികം കൂട്ടുകാരൊന്നും ഇല്ല. വീട്ടിൽ അത്യാവശ്യം വീറും വാശിയുമൊക്കെ ഉണ്ടെങ്കിലും സ്കൂളിൽ അവൾ ഒരു പാവമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ടീച്ചർ ചീത്ത പറയുമോ എന്ന പേടിയാണ് എപ്പോഴും. ചില വിഷയങ്ങളൊക്കെ പഠിക്കാൻ രസമാണെങ്കിലും ഏതു നേരവും ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് അവൾക്