Posts

Showing posts from September, 2024

അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം

Image
 അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം  ഒരു ദിവസം അമ്മിണിക്കുട്ടി സ്കൂളിൽ നിന്നും വന്നപ്പോൾ അപ്രതീക്ഷിതമായി ഒരാൾ അടുക്കളയിൽ  സ്റ്റൂളിലിരുന്ന് അമ്മയോട് സംസാരിക്കുന്നത് കണ്ടു. അമ്മമ്മയെ കണ്ടപ്പോൾ സന്തോഷവും തോന്നി ചെറിയ ദു:ഖവും തോന്നി. അമ്മമ്മ വന്നതിൽ സന്തോഷം തന്നെ - വല്ലപ്പോഴുമേ അമ്മമ്മ ഇങ്ങോട്ട് വരാറുള്ളൂ. മിക്കപ്പോഴും അമ്മയും അച്ഛനും ഏടത്തിമാരും അവളും അമ്മാത്ത് പോയി അമ്മമ്മയെ കാണുകയാണ് പതിവ്.  അവൾ സ്കൂളിൽ പോവാൻ തുടങ്ങിയതോടെ അമ്മമ്മയെ കാണുന്നത് കുറഞ്ഞു. മിക്കപ്പോഴും അച്ഛനുമമ്മയും രാവിലെ പോയി അമ്മമ്മയെ കണ്ട്  വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചു വരികയാണ് പതിവ്.  എപ്പഴും നമ്മളെന്താ അങ്ങ്ട് പോണത്? അമ്മമ്മ ഇങ്ങ്ട് വരാത്തത് എന്താ-ന്ന് ഒരൂസം അമ്മയോട് ചോദിച്ചപ്പോൾ അമ്മമ്മയ്ക്ക് യാത്ര ചെയ്താൽ കുറെ വയ്യായ്കയാണ് എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോൾ മുത്തശ്ശിക്ക് അത്ര വയ്യാത്തത് കൊണ്ട് അമ്മ അമ്മാത്ത് പോയിട്ട് കുറച്ചു ദിവസമായി - ആതാവും അമ്മമ്മ ഇങ്ങോട്ട് വന്നത് എന്ന് തോന്നുന്നു. പതിവിന് വിപരീതമായി അമ്മമ്മയെ കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അമ്മമ്മ  നല്ല കർക്കശക്കാ...

കാലമുരുളുന്നു...

Image
  അവസാനിക്കാത്ത പകലുകൾ സമ്മാനിച്ച വേനൽ പതുക്കെപ്പതുക്കെ ശിശിരത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തെളിഞ്ഞ ആകാശം ദിവസം കഴിയുന്തോറും വിരളമായ കാഴ്ചയായി മാറും. പകരം നരച്ച ആകാശവും ഇരുണ്ട പകലുകളും ജീവിതങ്ങൾക്കുമുകളിൽ മൂടി നിൽക്കും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിൻ്റെ കടും പുതപ്പണിഞ്ഞാവും.. ഇപ്പോൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.... പൂന്തോട്ടത്തിൽ പുഞ്ചിരിച്ച് തലയിളക്കി നിന്നിരുന്ന ഹൈഡ്രേൻജിയ പൂക്കൾ വാടിക്കരിഞ്ഞു വിഷാദമൂകരായി നിൽക്കുന്നു. വിവിധ നിറങ്ങളും പൂക്കളും വിരിഞ്ഞു നിന്നിരുന്ന കാട്ടുചെടികളും പതുക്കെ ശിശിരത്തിൻ്റെ തണുത്ത കരസ്പർശനത്തിൽ വിറുങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുപ്പ് ജാലകച്ചില്ലുകളിൽ ഘനീഭവിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ തന്നെയറിയാം ശിശിരവും ശൈത്യവും പടിക്കലെത്തിയിരിക്കുന്നുവെന്ന്. ബസ്സിൽ ജനലിനടുത്തിരുന്ന് യാത്ര ചെയ്യവേ മുഖത്ത് പതിക്കുന്ന സൂര്യരശ്മികൾ ഇളം ചൂടുള്ള സ്നേഹ സ്പർശമായി തോന്നുമ്പോൾ മനസ്സ് മന്ത്രിക്കും ഈ ഊഷ്മളത ആവോളം ആസ്വദിച്ചോളൂ... ഇനിയൊരു പക്ഷേ കുറേ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാലേ ഈ ഊഷ്മാവിൻ്റെ സുഖമാസ്...