Posts

Showing posts from July, 2018

വീട്ടിലെ കിളികൾ - 1

Image
എത്രയൊക്കെ തിരക്കുണ്ടെങ്കിലും ചിലപ്പോൾ വീണു കിട്ടുന്ന ഒഴിവു നിമിഷങ്ങളിൽ ഗൃഹാതുരത്വം എന്നെ വല്ലാത്ത കാഠിന്യത്തോടെ തന്നെ പിടികൂടും. അപ്പോൾ ഞാൻ ഏറ്റവും അധികം മോഹിയ്ക്കുക ഇല്ലത്തൊടിയിലെ പക്ഷികളെ കാണാനാണ്. ഇന്നും ഒരല്പ നേരം വെറുതെയിരുന്നപ്പോൾ തൊടിയിലെ കിളികൾ എൻ്റെ മനസ്സിൽ ചിലച്ചു കൊണ്ടിരിന്നു. അപ്പോൾ തോന്നിയ ആശയമാണ് അവയെക്കുറിച്ചു ചെറിയ ഒരു കുറിപ്പെഴുതിയാലോ എന്ന്! പിന്നെ ഒന്നും ആലോചിച്ചില്ല. എഴുതിത്തുടങ്ങി... ആദ്യം ആരെക്കുറിച്ചെഴുതണം എന്നാലോചിച്ചപ്പോൾ കുറെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു. എല്ലാം പ്രിയപ്പെട്ടവ. ഒരു തരം ആശയക്കുഴപ്പത്തിലേയ്ക്ക് വഴുതി വീഴുന്നതിനു മുൻപ് തന്നെ ഉത്തരം കിട്ടി. മണ്ണാത്തിപ്പുള്ളിൽ നിന്ന് തന്നെ തുടങ്ങാം. നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്. ഓറിയന്റൽ മാഗ്‌പൈ റോബിൻ എന്നാണ് ഇംഗ്ലീഷ് പേര്. കറുപ്പും വെളുപ്പും നിറമുള്ള ഈ പക്ഷിയെ കാണാത്തവർ ചുരുക്കമാവും... ആൺകിളിയ്ക്ക് കടുത്ത കറുപ്പാണെങ്കിൽ പെൺകിളിയുടെ ദേഹം നരച്ച കറുപ്പാണ്. മാറും വയറും വെളുത്ത നിറത്തിലുള്ള ഇവയുടെ വാലിന്റെ അടിയിലും വെള്ളനിറം കാണാം. ചിറകുകൾ മടക്കി വെയ്ക്കുമ്പോൾ വശങ്ങളി