അമ്മിണിക്കുട്ടിയുടെ ലോകം 10 - ഊണും ഉറക്കവും
അമ്മിണിക്കുട്ടിയുടെ ലോകം # 10 - ഊണും ഉറക്കവും ഭാഗം 9 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പകൽ സമയത്തെ കളികളും വൈകുന്നേരം കുളത്തിലെ നീന്തലും ഒക്കെയായി രാത്രി ആയപ്പോഴേയ്ക്കും അമ്മിണിക്കുട്ടി ആകെ തളർന്നിരുന്നു. അതു കൊണ്ടു തന്നെ സ്ലേറ്റിലെ കുത്തിവര അവൾക്ക് വേഗം മടുത്തു. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിഴക്കിണിയിൽ നിന്നും മുത്തശ്ശിയുടെ വർത്തമാനം കേട്ടു. ഇത്തിരുവമ്മയോടാണോ അമ്മയോടാണോ സംസാരം എന്നവൾക്ക് മനസ്സിലായില്ല. മൂത്തശ്ശിക്ക് രാത്രി എന്തെങ്കിലും സഹായം വേണ്ടി വന്നാൽ സഹായിക്കാനാണ് പാറുവമ്മയുടെ അമ്മ ഇത്തിരുവമ്മ ഹാജരായിട്ടുള്ളത്. മുൻപൊക്കെ പകലും മുഴുവൻ സമയവും അവർ ഉണ്ടാവുമായിരുന്നു. പാറുവമ്മ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവർ പകൽ വല്ലപ്പോഴുമേ വരാറുള്ളൂ. സന്ധ്യയാവുന്നതോടെ വന്ന് രാവിലെ മടങ്ങുകയാണ് ഇപ്പോൾ പതിവ്. ഇത്തിരുവമ്മയുടെ നീണ്ട ചെവി പിടിച്ചു വിരലുകളക്കിടയിൽ ഇട്ടു തിരിച്ചു നോക്കാൻ അമ്മിണിക്കുട്ടിയ്ക്ക് നല്ല ഇഷ്ടമാണ്. ചിലപ്പോൾ ചെവിയിലെ നീണ്ട ഓട്ടയിൽ വിരൽ കടത്തി വിരലുകൾ കൊണ്ട് പൂജ്യം ഉണ്ടാക്കി നോക്കും. ആദ്യമൊക്കെ അവൾ കരുതിയത് വയസ്സായാൽ തന്നെത്താനെ പല്ലൊക്കെ പോയി, ചെവിയൊക്കെ തൂങ്ങും എന്ന