കൂട്ടുകാരെയോര്‍ത്ത്
അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു, ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്... മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്... ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍ നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്... കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്... കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍ തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്... ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി വിതറും മനസ്സുകളെയോര്‍ത്ത്... മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍ നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്... ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ് പിറന്നില്ലെങ്കിലും എന്റേതായി മാറിയവരെയോര്‍ത്ത്... നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...