സൗഹൃദം
കേട്ടുമറന്നോരീണമെന്‍ മനസ്സാം
തംബുരുവില്‍ നിന്നു താനെയുയരവേ,
എന്തിനെന്നറിയാതെയെന്‍ മിഴി-
കളൊരുമാത്ര സജലങ്ങളായ്!
കാലരഥമേറി ഞാനേറെ ദൂരം പോയ്
കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്;
ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു-
നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും.
നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം
നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം
കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍
കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു...
ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ,
വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല
ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും
സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!!
ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്
Comments
നല്ല വരികളും ആശയവും എഴുത്തും!
നല്ല ആശയം
നല്ല പടം
മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.
കുളിർമ തരുന്നു
സൌഹൃദത്തിൻ
ആഴത്തിൽ ഉറയ്ക്കട്ടെ
സൌഹൃദത്തിൻ
:) :) :)
നിന്റെ സ്നേഹസാമിപ്യത്തേ ..
കൊല്‍ക്കത്തയിലേ ആ വലിയ ആല്‍മരം ..
പടര്‍ന്നു പന്തലിച്ചൊരു ലോകം സൃഷ്ട്ച്ചിരിക്കുന്ന ഒന്ന് ..
വരികളിലൂടെ കടന്ന് ആ ചിത്രത്തിലെത്തുമ്പൊള്‍ പൂര്‍ണം ..
ഓര്‍മകളുടെ ഇരമ്പലുണ്ട് , പക്ഷേ കേട്ട് മറന്നതല്ല
മറവിക്ക് പോലുമാ കാഴ്ചയേ മറക്കാനാകില്ല ...
ആ ഈണത്തേ കൊണ്ടുപൊകാനാകില്ല ..
വരികള്‍ക്ക് തേനിന്റെ മധുരവും ഈണവുമുണ്ട് ..
-സുധീര്‍...
ആശംസകള്‍
വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല
ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും
സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!!
👌❤