പുതു ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഇക്കഴിഞ്ഞ ദിവസം എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (നിങ്ങള്‍ അത് വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം). അത് വായിച്ച ചിലര്‍ ഇങ്ങനെയൊരെണ്ണം മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്നൊരഭിപ്രായം എന്നോട് പറയുകയുണ്ടായി. ഒരിക്കല്‍ എഴുതിയ കാര്യം തന്നെ വീണ്ടും എഴുതണമല്ലോ എന്നാലോചിച്ചപ്പോള്‍ മടിയായി; പിന്നെ തിരക്കുകളെല്ലാം ഒഴിഞ്ഞ്, വെറുതെയിരിക്കുമ്പോള്‍ തോന്നി, അല്ല, അത് മലയാളത്തിലും എഴുതണം. ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്ന പോസ്റ്റുകള്‍ ഞാന്‍ മലയാളത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ലീഷില്‍ ധാരാളം ഉണ്ട് താനും... ഈ ചിന്ത ശക്തമായതോടെ മടി എവിടെയെന്നറിയാതെ പോയൊളിച്ചു. ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമാവുമെങ്കില്‍ എന്തിന് മടിക്കണം??? ഇത്തരം ചിന്തകള്‍ ശക്തമായതോടെ ഈ പോസ്റ്റ് പിറവി കൊണ്ടു. ആമുഖമായി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം. ഈ പോസ്റ്റിന്‍റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അറിയില്ല. പക്ഷേ, ബ്ലോഗിങ്ങ് ലോകത്ത് പലപ്പോഴും കേള്‍ക്കുന്ന പരാതിയാണ് 'ആരും