അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച
അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച അദ്ധ്യായം #10 ഇവിടെയുണ്ട് ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി. എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നി