സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍...
ഏറെ കാലങ്ങളായി കൊണ്ടു നടന്ന ഒരു സ്വപ്നം; അത് യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകില്ലാതെ പ്രവര്‍ത്തിക്കുക - തടസ്സങ്ങളും സംഘര്‍ഷങ്ങളും നിരാശകളും നിറഞ്ഞു നിന്ന വഴികളിലൂടെ അവയെല്ലാം അതി ജീവിച്ച് സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന ആ സുന്ദര വേള, അതാണിപ്പോള്‍ ഞാന്‍ എന്‍റെ ചുറ്റിനും കാണുന്നത്. ഇക്കഥയുടെ ഒരു പ്രധാന അദ്ധ്യായം തുടങ്ങുന്നത് 21 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പാലക്കാടന്‍ ഗ്രാമത്തിലെ എഞ്ചിനിയറിങ്ങ് കോളേജിലെ ക്യാമ്പസ്സില്‍ നിന്നാണ്... സഹൃദരും കലാകാരന്മാരുമായ ഒരു പറ്റം കൂട്ടുകാരുടെ പ്രിയ വേദിയായ ക്യാമ്പസ് തിയറ്റര്‍ അവരെ ഒരു വലിയ കൂട്ടായ്മയിലേക്ക് കൈ പിടിച്ചു നടത്തി! കലാലയ ജീവിതം കഴിഞ്ഞ് ജീവിതയാത്രയില്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും ഈ കൂട്ടുകാര്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരുടെ ദൃഢമായ സൌഹൃദത്തില്‍ നിന്നും ഒരു പുതിയ സംരംഭം ഉരുത്തിരിഞ്ഞു വരികയും ഉണ്ടായി. മറ്റൊരദ്ധ്യായം കേരളത്തിന്‍റെ തെക്കേ അറ്റത്തും നടക്കുന്നു... ഏതൊരു കലാസ്നേഹിയെയും പോലെ സിനിമ എന്ന മായാലോകത്തെ സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്‍!; പരസ്യചിത്രങ്ങളുടെ വര്‍ണ്ണശബളമായ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമ അയാളുടെ സ്വപ്നമായിരുന...