സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍...

ഏറെ കാലങ്ങളായി കൊണ്ടു നടന്ന ഒരു സ്വപ്നം; അത് യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകില്ലാതെ പ്രവര്‍ത്തിക്കുക - തടസ്സങ്ങളും സംഘര്‍ഷങ്ങളും നിരാശകളും നിറഞ്ഞു നിന്ന വഴികളിലൂടെ അവയെല്ലാം അതി ജീവിച്ച് സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന ആ സുന്ദര വേള, അതാണിപ്പോള്‍ ഞാന്‍ എന്‍റെ ചുറ്റിനും കാണുന്നത്.

ഇക്കഥയുടെ ഒരു പ്രധാന അദ്ധ്യായം തുടങ്ങുന്നത്  21 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പാലക്കാടന്‍ ഗ്രാമത്തിലെ എഞ്ചിനിയറിങ്ങ് കോളേജിലെ ക്യാമ്പസ്സില്‍ നിന്നാണ്... സഹൃദരും കലാകാരന്മാരുമായ ഒരു പറ്റം കൂട്ടുകാരുടെ പ്രിയ വേദിയായ ക്യാമ്പസ് തിയറ്റര്‍ അവരെ ഒരു വലിയ കൂട്ടായ്മയിലേക്ക് കൈ പിടിച്ചു നടത്തി! കലാലയ ജീവിതം കഴിഞ്ഞ് ജീവിതയാത്രയില്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും ഈ കൂട്ടുകാര്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരുടെ ദൃഢമായ സൌഹൃദത്തില്‍ നിന്നും ഒരു പുതിയ സംരംഭം ഉരുത്തിരിഞ്ഞു വരികയും ഉണ്ടായി.

മറ്റൊരദ്ധ്യായം കേരളത്തിന്‍റെ തെക്കേ അറ്റത്തും നടക്കുന്നു... ഏതൊരു കലാസ്നേഹിയെയും പോലെ സിനിമ എന്ന മായാലോകത്തെ സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്‍!; പരസ്യചിത്രങ്ങളുടെ വര്‍ണ്ണശബളമായ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമ അയാളുടെ സ്വപ്നമായിരുന്നു...

വിധിയുടെ വിധാനം പോലെ ഈ രണ്ടു കൂട്ടരും ഒത്തുചേരുന്നു; പരിചയ സമ്പന്നനായ ഒരു നിര്‍മാതാവിന്‍റെ പിന്തുണ കൂടി കിട്ടിയപ്പോള്‍ ഈ കൂട്ടായ്മ ഒരു സിനിമയുടെ പിന്നണിക്കാരായി... സിനിമ എന്ന മായികപ്രപഞ്ചത്തില്‍ അവര്‍ സധൈര്യം കാലെടുത്തു വെച്ചു - ഫലമോ, ഒരു നല്ല ചിത്രം മലയാളത്തില്‍ പിറന്നു.

അതെ, ചാപ്റ്റെര്സ് എന്ന സിനിമ മലയാളക്കരയിലെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു പറ്റം ആള്‍ക്കാരുടെ ദിനരാത്രങ്ങളിലെ നിരന്തരമായ ശ്രമങ്ങള്‍ ഉണ്ട്! സിനിമ എന്ന പേരില്‍ എന്തെകിലും ചിലത് തട്ടിക്കൂട്ടി പ്രേക്ഷകരുടെ മുന്നിലേക്ക്‌ തള്ളി വിടുകയല്ല ഈ സിനിമയിലൂടെ ഇതിന്‍റെ പിന്നിലുള്ളവര്‍ ചെയ്തിരിക്കുന്നത്..വ്യതസ്തമായ രീതിയില്‍ ഒരു കഥ പറഞ്ഞിരിക്കുന്നു; അതില്‍ കുറെ ന്യൂനതകളും കണ്ടേക്കാം... ഇതൊരു പരിപൂര്‍ണ്ണമായ സിനിമയാണ് എന്നൊന്നും പറയാന്‍ പറ്റില്ല; ഒരു നിരൂപകന് ഇതില്‍ ഒരുപാട് കുറവുകളും കുറ്റങ്ങളും കണ്ടെത്താനായെക്കാം... എങ്കിലും ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍റെ മനസ്സില്‍ ഇടം കണ്ടെത്താന്‍ ഈ സിനിമയ്ക്ക് കഴിയും എന്നതില്‍ ഒരു തര്‍ക്കമില്ല.

അതിലുമൊക്കെ ഉപരിയായി ഈ സിനിമയിലൂടെ നമുക്കു ലഭിക്കുന്ന സന്ദേശം ഏറെ പ്രധാനപ്പെട്ട താണ്. വ്യക്തമായ ലക്ഷ്യവും ആത്മവിശ്വാസവും ഉണ്ടെകില്‍ ഏതു ലക്ഷ്യവും അപ്രാപ്യമല്ല എന്ന സന്ദേശം! സാധാരണക്കാരന് ഒന്നെത്തി നോക്കാന്‍ പോലും പറ്റാത്ത ഒരു മേഖലയില്‍ ഇവര്‍ കാഴ്ച വെച്ച പ്രകടനത്തിന് അത് കൊണ്ട് തന്നെ പത്തരമാറ്റ് പൊന്നിന്‍റെ തിളക്കമുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഇവരുടെ കഥ പ്രചോദനം ആയിക്കൂടെന്നില്ല...

ഈ പോസ്റ്റ്‌ ഒരു വലിയ സംഭവമൊന്നുമല്ല എന്നറിയാം. എങ്കിലും ഈ പോസ്റ്റ്‌ ചാപ്റ്റെര്സിന്‍റെ എല്ലാ അണിയറ ശില്പികള്‍ക്കും, ക്യാമ്പസ് ഓക്സ് എന്ന കൂട്ടായ്മയ്ക്കും സമര്‍പ്പിക്കുന്നു... ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സ്വപ്നങ്ങള്‍ ഇടക്കെപ്പോഴോ എന്‍റെയും സ്വപ്‌നങ്ങളായി മാറി... അതുകൊണ്ടാവാം ഇന്നവരുടെ വിജയം എന്നിലും ആനന്ദത്തിന്‍റെ അലകള്‍ നിറയ്ക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു...

ഈ കൂട്ടുകാരെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹമുള്ളവര്‍ http://campusoaks.in സന്ദര്‍ശിക്കുക... 

Comments

 1. Wow, FB Cover photo kandappo thanne ithumaayi entho bhandam undennu thonni. Nallathu varatte.

  ReplyDelete
 2. നന്ദി അലി! ഈ വാക്കുകള്‍ക്കും ആശംസകള്‍ക്കും!

  ReplyDelete
 3. ചാപ്റ്റേഴ്സ്‌ എന്ന സിനിമയുടെ അവലോകനമാണല്ലേ.... മികച്ച സിനിമകള്‍ ഉണ്‌ടായി സിനിമാ വ്യവസായം ഉന്നതിയില്‍ എത്തട്ടെ, വ്യത്യസ്ഥ ശ്രമങ്ങള്‍ വിജയിക്കട്ടെ... ആശംസകള്‍

  ReplyDelete
 4. നല്ല ഫീഡ് ബാക്ക് ആണെന്ന് തോന്നുന്നു സിനിമയ്ക്ക്. അല്ലേ?

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ... വളരെ നല്ലേ അഭിപ്രായങ്ങള്‍ ആണ് കിട്ടിയിട്ടുള്ളത് :-)

   Delete
 5. അബസ്വരാഭിനന്ദനങ്ങളും... അബസ്വരാശംസകളും ..

  വലിയ ഒരു യാത്രയുടെ തുടക്കമായി ഇത് മാറട്ടെ...

  ReplyDelete
  Replies
  1. നന്ദി അബ്സാര്‍ - ഈ ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും! :-)

   Delete
 6. സന്തോഷം. അഭിമാന നിമിഷം. എന്റെ ഫ്രണ്ടും ഇതിലുണ്ടല്ലോ എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ പറ്റിയ അവസരം. അഭിനന്ദനങ്ങള്‍ .. ഇനിയും ഉത്തുംഗതയിലേക്ക് എത്തട്ടെ ...
  വരിവരാശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി റിയാസ് ഭായ്!

   Delete
 7. അഭിനന്ദനങ്ങള്‍ നിഷ. കൂടുതല്‍ ഉന്നതിയിലേക്ക് എത്തട്ടെ.ദൈവം അനുഗ്രഹിക്കട്ടെ ....

  ReplyDelete
 8. സിനിമ കണ്ടിട്ട് അഭിപ്രായം പറയാട്ടോ . എന്തായാലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നിഷ .

  ReplyDelete
  Replies
  1. അങ്ങിനെയാവട്ടെ അനാമിക! നിങ്ങള്‍ക്ക് സിനിമ ഇഷ്ടമാവും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം! നന്ദി, ഈ നല്ല വാക്കുകള്‍ക്ക്

   Delete
 9. എന്താണ് എന്നറിയില്ല.. എനിക്ക് സിനിമ കാണാന്‍ തുടങ്ങുമ്പോഴേ മടുക്കും...
  ഇത് ഏതായാലും നിഷയുടെ കൂടെ സിനിമയല്ലേ.. നിഷ നിരാശ ആകേണ്ട.. ഞാന്‍ കാണാം .. ദൈവം ഉദ്ദേശിച്ചാല്‍

  ReplyDelete
  Replies
  1. നന്ദി ജാസി, കണ്ട് നോക്കു. മടുക്കാനുള്ള സാദ്ധ്യത കുറവാണ്. കുറെ വര്‍ഷങ്ങളായി സിനിമ കാണാത്ത ആളുകള്‍ കൂടി ഈ സിനിമ കണ്ടിട്ട് മടുത്തതായി പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടമാവും എന്ന് കരുതുന്നു...കണ്ടിട്ട് അഭിപ്രായം പറയണേ...

   Delete
 10. ഇതുപോലെ പുതിയ ചിന്തകള്‍ മലയാള സിനിമക്ക് ഒരു പുതുജീവന്‍ ഉണ്ടാവും ..ഉണ്ടാവട്ടെ !
  പണ്ട്ഞങ്ങള്‍ നാടക കളരികളുമായി നടന്നത് ഓര്‍ത്തു പോകുന്നു.......
  എല്ലാവിധ ആശംസകളും നേരുന്നു .....
  അസ്രുസ്

  ReplyDelete
  Replies
  1. നന്ദി അസ്രുസ്!

   Delete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും