നില്‍പ്പ്
ഞാന്‍ എന്തെല്ലാമോ ആണെന്ന് ചിന്തിച്ചു തലയുയര്‍ത്തി നിന്നു ആരെയും കാണാതെ കണ്ണ്‍ കഴച്ചപ്പോള്‍ തല കുനിച്ചു നിന്നു; കാലിന്‍ ശക്തി ചോര്‍ന്നിറങ്ങിയപ്പോള്‍ കഴച്ചു നിന്നു, നിഴലു പോലും കൂടെയില്ലെന്ന സത്യ- മറിഞ്ഞു തരിച്ചു നിന്നു! മനസ്സിന്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍ കാഴ്ച്ച മറഞ്ഞു നിന്നു കാതില്‍ അട്ടഹാസങ്ങള്‍ പതിഞ്ഞപ്പോള്‍ കേള്‍വിയടച്ചു നിന്നു... ഇനിയുമെത്ര കാലമെന്നിങ്ങനെ പകച്ചു നിന്നു ജീവന്‍ പോകുമോരോരോ കണവും കാത്തുകാത്തു നിന്നു എന്നിട്ടും കൈവിടാത്ത ശ്വാസത്തെ ശ്വസിച്ചു നിന്നു ജീവനുണരും ഭൂമിയിലൊരു ജീവച്ഛവമായി അറച്ചു നിന്നു... ശവംതീനികളെന്‍ ദേഹമൊന്നൊന്നായ് ചവച്ചു തിന്നു പ്രാണന്‍ വെടിയും വേദന, ലോകരോ രസിച്ചു നിന്നു!!! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്