നില്‍പ്പ്


ഞാന്‍ എന്തെല്ലാമോ ആണെന്ന് ചിന്തിച്ചു 
തലയുയര്‍ത്തി നിന്നു
ആരെയും കാണാതെ കണ്ണ്‍ കഴച്ചപ്പോള്‍
തല കുനിച്ചു നിന്നു;
കാലിന്‍ ശക്തി ചോര്‍ന്നിറങ്ങിയപ്പോള്‍
കഴച്ചു നിന്നു,
നിഴലു പോലും കൂടെയില്ലെന്ന സത്യ-
മറിഞ്ഞു തരിച്ചു നിന്നു!
മനസ്സിന്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍
കാഴ്ച്ച മറഞ്ഞു നിന്നു
കാതില്‍ അട്ടഹാസങ്ങള്‍ പതിഞ്ഞപ്പോള്‍
കേള്‍വിയടച്ചു നിന്നു...
ഇനിയുമെത്ര കാലമെന്നിങ്ങനെ 
പകച്ചു നിന്നു
ജീവന്‍ പോകുമോരോരോ കണവും
കാത്തുകാത്തു നിന്നു
എന്നിട്ടും കൈവിടാത്ത ശ്വാസത്തെ
ശ്വസിച്ചു നിന്നു
ജീവനുണരും ഭൂമിയിലൊരു ജീവച്ഛവമായി
അറച്ചു നിന്നു...
ശവംതീനികളെന്‍ ദേഹമൊന്നൊന്നായ്‌
ചവച്ചു തിന്നു
പ്രാണന്‍ വെടിയും വേദന, ലോകരോ
രസിച്ചു നിന്നു!!!

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

Comments

 1. ഒരൊ ജീവിതവും , ജന്മവും
  ഈ നില്പ്പ് തുടരുന്നു , വെറുതേ എന്തിനോ വേണ്ടീ ..
  സ്വയം മഹത്വവല്‍ക്കരിപ്പെടുന്നതും
  പിന്നീട് ഒന്നുമില്ലെന്നറിയുന്ന ജീവനും ..
  കണ്ണുകള്‍ക്ക് കാഴ്ചയാണ് പ്രധാനം ..
  വേവുന്ന മനസ്സിനേ അതിന്റെ ആഴമറിയൂ ..
  നാവുകള്‍ക്കും , മേനിക്കും രുചിയാണ് പ്രധാനം
  അക്രമിക്കപെടുന്നതിനേ ഇരയുടേ നോവറിയൂ ..
  കാലികമായി കൂട്ടി വായിക്കാം , എന്നാലോ ..
  അന്നുമുതല്‍ ഇന്നു വരെ നിലനില്‍ക്കുന്നത് ..

  ReplyDelete
  Replies
  1. അതേ, കാലാകാലമായി നടക്കുന്ന ഒരു പ്രക്രിയയാണ് സ്വയം മഹത്വവല്‍ക്കരിക്കുന്നതും അതല്ല സത്യമെന്ന പൊരുള്‍ പിന്നീടറിയുന്നതും....

   Delete
 2. ഇങ്ങിനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ . വായിച്ചപ്പോള്‍ ആകെ ഒരു വിഷമം.

  ReplyDelete
  Replies
  1. :-( ജീവിതം അങ്ങിനെയല്ലേ: ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞത്! വിഷമിക്കേണ്ട; എല്ലാം ശരിയാവും എന്ന ശുഭാപ്തി വിശ്വാസത്തെ മുറുകെ പിടിക്കാം...

   Delete
 3. മുഴുവനും പറഞ്ഞ നല്ല വരികളോടെ നല്ലൊരു കവിത.
  എന്നിട്ടും കൈവിടാത്ത ശ്വാസത്തെ ശ്വസിച്ചു നിന്നു.

  ReplyDelete
  Replies
  1. നന്ദി റാംജി! കൈവിടാതെ പിടിച്ചു നിര്‍ത്താനുള്ള ശ്രമമാണ്...

   Delete
 4. വേദനാജനകം

  ReplyDelete
  Replies
  1. ഈ വരികള്‍ അകാരണമായ ഒരു വേദനയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നത് കൊണ്ടാകാം അജിത്തേട്ടാ....

   Delete
 5. എനിട്ടും നിന്നല്ലൊ
  ആശംസകൾ

  ReplyDelete
  Replies
  1. നിന്നു എങ്ങിനെയൊക്കെയോ ....

   Delete
 6. ചിലപ്പോഴൊക്കെ അങ്ങനെയാണ്. ചിന്തകള്‍ എന്തിനാണ് നമ്മുടെ ഈ നില്പ്പെന്നു ചോദിച്ചു കൊണ്ടേയിരിക്കും. എന്നിട്ടും നമ്മള്‍ നില്‍ക്കും. നിന്ന് കൊണ്ടേയിരിക്കും. ഒരു തരാം 'ജീവിതപ്പെട്ടു' പോകല്‍

  ReplyDelete
  Replies
  1. അതേ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന ചിന്തകള്‍ ചിലപ്പോള്‍ മനസ്സില്‍ കയറി വന്നേയ്ക്കാം... ഈ നില്‍പ്പും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ...

   Delete
 7. ഇത്തരം നില്പുകൾ ജീവിതത്തിൽ ഇല്ലാതാവട്ടെ, ആകാംക്ഷയോടെ പ്രതീക്ഷയോടെയുള്ള നില്പാവട്ടെ ജീവിതമാകെ...


  ആശംസകള്

  ReplyDelete
  Replies
  1. ആരുടേയും ജീവിതത്തില്‍ ഇത്തരം നില്‍പ്പുകള്‍ വരാതിരിക്കട്ടെ; പ്രതീക്ഷകള്‍ നിറച്ചു തന്നതിന് നന്ദി!

   Delete
 8. ഞാന്‍ ഇത് വായിച്ചു ഒരുപാട് ചിന്തിച്ചുനിന്നു
  പിന്നെയും നിന്നു... അല്പം പുറകോട്ടുമാറി !
  അവിടെന്നു പിന്നെയും ചിന്തിച്ചുനിന്നു...
  ഒരടി മുന്നോട്ടോ പിറകോട്ടോ
  അനങ്ങാനാവാതെ അവിടെ
  സ്തംഭിച്ചുനിന്നു !!

  ReplyDelete
  Replies
  1. അവിടെയും നില്‍പ്പു തന്നെ, അല്ലെ?

   Delete
 9. ഈ കവിത വളരെ ആത്മപ്രകാശനപരമായി തോന്നി.നല്ല ബ്ലോഗ്‌. ഇനിയും വരാം .

  ReplyDelete
  Replies
  1. നന്ദി, ഈ നല്ല വാക്കുകള്‍ക്ക്. ഇവിടെയ്ക്ക് ഇപ്പോഴും സ്വാഗതം!

   Delete
 10. It was a long time ago.
  I have almost forgotten my dream.
  But it was there then,
  In front of me,
  Bright like a sun--
  My dream.
  And then the wall rose,
  Rose slowly,
  Slowly,
  Between me and my dream.
  Rose until it touched the sky--
  The wall.
  Shadow.
  I am black.
  I lie down in the shadow.
  No longer the light of my dream before me,
  Above me.
  Only the thick wall.
  Only the shadow.
  My hands!
  നിഴലിനെ തൊടാന്‍ ശ്രമിക്കുക ..നന്നായി എഴുതി ..ആശംസകള്‍
  My dark hands!
  Break through the wall!
  Find my dream!
  Help me to shatter this darkness,
  To smash this night,
  To break this shadow
  Into a thousand lights of sun,
  Into a thousand whirling dreams
  Of sun!

  ReplyDelete
  Replies
  1. Joy, thanks a lot for your kind words and for the sharing such thought provoking words.

   Delete
 11. നൊമ്പരപ്പെടുത്തുന്ന വരികൾ..
  നന്നായിരിക്കുന്നൂ നിഷ..ആശംസകൾ..!

  ReplyDelete
  Replies
  1. നന്ദി; നന്നായെന്നു കേള്‍ക്കുമ്പോള്‍ നൊമ്പരങ്ങള്‍ ഓടിയൊളിക്കുന്നു....

   Delete
 12. വരികള്‍ നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. വളരെ നന്ദി ശ്രീ!

   Delete
 13. നിലനില്‍പ്പിന്റെ സാരാംശം !!
  good one

  ReplyDelete
  Replies
  1. നന്ദി; വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

   Delete
 14. nIsha Vayichu athra thanne, kavithakalot pande njan aduppamilla..ennalum enne polullavarkkum manassilakunnathu ezhuthunnu ennathu thanne nalla karyamanu

  ReplyDelete
 15. കരളലിയിക്കുന്ന നൊമ്പരപ്പെടുത്തുന്ന വരികൾ

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും