Posts

Showing posts from May, 2014

സഫാരി വിശേഷങ്ങള്‍ (കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര - രണ്ടാം ഭാഗം)

Image
യാത്രയുടെ തുടക്കം ദാ ഇവിടെയുണ്ട്  കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര ഗവിയിലെ പ്രഭാതം  രാപ്പാടികളുടെ പാട്ടുകേട്ട് ഏറെ സുഖകരമായ ഉറക്കത്തിലാണ്ടു പോയ ഞാന്‍ അലാറം അടിച്ചിട്ടെന്ന പോലെ കൃത്യം അഞ്ചു മണിക്കുതന്നെയുണര്‍ന്നു. നനുത്ത കാറ്റും അനേകം കിളികളുടെ കളകളനാദവുമായാണ് ആ പ്രഭാതം ഞങ്ങളെ വരവേറ്റത്. പ്രഭാതകര്‍മ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വേഗം തയ്യാറായി. ഒരല്പ നേരം ടെന്റിനു മുന്നില്‍ത്തന്നെ നിന്ന്, നിര്‍മ്മലമായ ആ പുലരിയുടെ അതുല്യ സൌന്ദര്യം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ റിസെപ്ഷന്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ തോതില്‍ മഞ്ഞു മൂടി നില്‍ക്കുന്ന പ്രകൃതിയില്‍ അധികമെങ്ങും കാണാത്ത ഒരു നവത്വം തുളുമ്പി നില്‍ക്കുന്നത് പോലെ തോന്നി. ഒരു നിമിഷ നേരം പോലും നിശബ്ദമല്ലാത്ത കാട് - കുരുവികളും തേന്‍ കിളികളും കാട്ടുമൈനയും ബുള്‍ബുളുകളും എന്നുവേണ്ട, പേരറിയാത്ത അനേകം പക്ഷികള്‍ അവരവരുടെ മധുര സ്വരത്തില്‍ പാടിക്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയായിരുന്നു. പ്രകൃതി രാവിന്‍റെ കരവലയത്തില്‍ നിന്നും പുലരിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഉദയത്തിനു മുന്‍പുള്ള നേര്‍ത്ത ഇരുട്ടില്‍ ചെറു കുളിരും

കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര

Image
ഏറെ കാലത്തിനു ശേഷമാണ് ഇത്തരമൊരു യാത്ര - കാട്ടിലേക്കുള്ള യാത്രകള്‍ എന്നും എന്റെ പ്രിയപ്പെട്ട യാത്രകളില്‍ പെടും. മിക്കവാറും യാത്രകളില്‍ കാട്ടിലെ അന്തേവാസികളെയൊന്നും കാണാന്‍ കിട്ടാറില്ലെങ്കിലും, ഇന്നെങ്കിലും കടുവയെ കാണാം, ആനയെ കാണാം എന്ന പ്രതീക്ഷയില്‍ ഇറങ്ങിത്തിരിക്കുന്ന കാനനയാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു. ഇത്തവണത്തെ യാത്രയും ഏറെ പ്രതീക്ഷയോടെ തന്നെയാണ് തുടങ്ങിവെച്ചത്.... ഗവിയെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് ഏതോ മാസികയില്‍ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്നാണ്‌. എന്നാല്‍ പല തിരക്കിലും ആ സ്ഥലം വിസ്മൃതിയില്‍ ആണ്ടുപോയി. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ഓര്‍ഡിനറി എന്ന സിനിമ കാണുകയും, അതിലൂടെ ഗവി വീണ്ടും മനസ്സില്‍ ഒരു മോഹമായി മാറുകയും ചെയ്തത്. എന്നാലും പല പല കാരണങ്ങള്‍ കൊണ്ട് അവിടേക്ക് ഒരു യാത്ര നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ അവധിക്കാലത്ത്‌ മൂന്ന് ദിവസം അടുപ്പിച്ച് അവധികിട്ടിയപ്പോള്‍ പതിവുള്ള ബന്ധുഗൃഹസന്ദര്‍ശനങ്ങള്‍ മാറ്റി വെച്ച്, ഗവിയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു... എന്നാല്‍ എപ്പോഴും ആര്‍ക്കും എങ്ങനെയും കടന്നു ചെ