വേരുകൾ തേടി
ഏറെ കാലമായി കേട്ടിട്ടുള്ള, എന്നാൽ ഒരിക്കൽ പോകുമെന്ന് കരുതാതിരുന്ന ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ എന്തായിരിയ്ക്കും ഉള്ളിൽ? തീർച്ചയായും ആകാംക്ഷയും ആവേശവും സന്തോഷവും തന്നെയായിരിക്കും. എന്നാൽ ഇത്തവണ അതോടൊപ്പം ഒരല്പം സങ്കടവും നിരാശയും കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം! ഇത്തവണത്തെ യാത്രയിൽ എൻ്റെ പ്രിയതമൻ ഇല്ല എന്നത് കൊണ്ടു തന്നെ! എത്രയോ കാലമായി, ഒരുപക്ഷേ ഈ ജീവിതം മുഴുവനുമെന്ന പോലെ, ഞങ്ങൾ ഒന്നിച്ചാണ് യാത്ര പതിവ് - ചെറുതും വലുതുമായ ഞങ്ങളുടെ യാത്രകൾ ഞങ്ങളെ തന്നെ തിരിച്ചറിയാനുതകുന്നവയായിരുന്നു. ഇത്തവണ ദിലീപ് ഇല്ലാതെ യാത്ര പുറപ്പെടുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റയ്ക്കായ ഒരു തോന്നലായിരുന്നു. എൻ്റെ ഏറ്റവും വലിയ ധൈര്യവും ശക്തിയും ഉന്മേഷവും കൂടെയില്ലാത്ത ഒരു തോന്നൽ. എങ്കിലും മറ്റു കുടുംബാംഗങ്ങളുടെ കൂടെയാണ് യാത്ര എന്നത് തീർച്ചയായും മനസ്സിന് ധൈര്യം പകർന്നു നൽകുന്നതായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിൽ ഒന്നാണെന്ന് കേട്ടിട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ യാത്രാപ്രേമികളിൽ മുൻപരായ രാജേഷേട്ടനും മാലിനിയേടത്തിയും മുൻപ് അവിടെ പലയിടത്തും പോയിട്ടുണ്ട്. അവർ